വാള്‍മാട്ടും പെപ്‌സിക്കോയും യുട്യൂബ് പരസ്യങ്ങള്‍ പിന്‍വലിച്ചു

വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്‌ക്കൊപ്പം തങ്ങളുടെ കമ്പനിയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ പ്രതിഷേധിച്ച് വന്‍കിട കമ്പനികള്‍ യുട്യൂബിന് നല്‍കി വരുന്ന പരസ്യങ്ങള്‍ പിന്‍വലിക്കുന്നു.
വാള്‍മാട്ടും പെപ്‌സിക്കോയും യുട്യൂബ് പരസ്യങ്ങള്‍ പിന്‍വലിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്‌ക്കൊപ്പം തങ്ങളുടെ കമ്പനിയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ പ്രതിഷേധിച്ച് വന്‍കിട കമ്പനികള്‍ യുട്യൂബിന് നല്‍കി വരുന്ന പരസ്യങ്ങള്‍ പിന്‍വലിക്കുന്നു. പെപ്‌സിക്കോ, വാള്‍മാള്‍ട്ട്, സ്റ്റാര്‍ബക്കസ് എന്നീ കമ്പനികളാണ് അവസാനമായി പരസ്യങ്ങള്‍ പിന്‍വലിച്ചത്. 

ഗൂഗിളിന്റെ ഓട്ടോമേറ്റഡ് പ്രോഗ്രാം വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്‌ക്കൊപ്പമാണ് ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഇട്ടതെന്ന് വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ശേഷമാണ് കമ്പനികള്‍ അവരുടെ പരസ്യങ്ങള്‍ പിന്‍വലിച്ചത്. എടി ആന്‍ഡ് ടി, വെരിസോണ്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഫോക്‌സ്‌വാഗന്‍ എന്നിവയാണ് പിന്‍വലിച്ച പട്ടികയില്‍ പെടുന്ന പരസ്യങ്ങള്‍.

സംഭവത്തില്‍ ഗൂഗിള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പക്ഷേ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തുടരുകയായിരുന്നു. ഓരോ മിനുറ്റിലും 400 മണിക്കൂര്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നതിനാല്‍ യൂടൂബിന് നിയന്ത്രിക്കാനാവാത്തതാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള മോശം വിഡിയോകള്‍ യൂടുബില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഗൂഗിളിന് ആകെ ചെയ്യാന്‍ കഴിയുന്നത്. പ്രശ്‌നം പരിഹരിക്കുന്നതു വരെ യൂടുബുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കമ്പനികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com