കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമായി

കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്ക് വിട്ടു കൊടുക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമായി

ക്വാലാലംപൂര്‍: കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്ക് വിട്ടു കൊടുക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനാണ് കൊല്ലപ്പെട്ട കിം ജോങ് നാം. മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് വിഷപ്രയോഗത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. 

അതിമാരക വിഷമായ വിഎക്‌സ് ഉപയോഗിച്ചാണ് നാമിനെ വധിച്ചതെന്നുള്ള വിവരം നേരത്തേ പുറത്തു വന്നിരുന്നു. ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് രണ്ടു സ്ത്രീകള്‍ നാമിന്റെ മുഖത്ത് വിഷം തേക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വിനാശകാരികളായ രാസവസ്തുക്കളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ള രാസവസ്തുവാണ് വിഎക്‌സ്. ഉത്തര കൊറിയന്‍ ചാരസംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com