മെഡിറ്ററേനിയന്‍ കടല്‍ വീണ്ടും  അഭയാര്‍ത്ഥികളുടെ ജീവനെടുത്തു;അഭയാര്‍ത്ഥി ബോട്ട് മുങ്ങി 150 മരണം 

ലിബിയയ്ക്ക് പുറമേ നൈജീരിയ,മാലി,ഗാംബിയ എന്നിവിടങ്ങളില്‍ നിന്നുണ്ടായിരുന്നവരും ബോട്ടില്‍ ഉണ്ടായിരുന്നു
മെഡിറ്ററേനിയന്‍ കടല്‍ വീണ്ടും  അഭയാര്‍ത്ഥികളുടെ ജീവനെടുത്തു;അഭയാര്‍ത്ഥി ബോട്ട് മുങ്ങി 150 മരണം 

മെഡിറ്ററേനിയന്‍ കടല്‍ വീണ്ടും  അഭയാര്‍ത്ഥികളുടെ ജീവനെടുത്തു. ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ച 250ലധികം അഭയാര്‍ത്ഥികള്‍ ബോട്ട് മുങ്ങി മരിച്ച് ദിവസങ്ങള്‍ കഴിയും മുമ്പാണ്  അടുത്ത അപകടം ഉണ്ടായിരിക്കുന്നത്. ഇത്തവണ 150ഓളം പേരുടെ മരണം സംഭവിട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.ലിബിയയ്ക്ക് പുറമേ നൈജീരിയ,മാലി,ഗാംബിയ എന്നിവിടങ്ങളില്‍ നിന്നുണ്ടായിരുന്നവരും ബോട്ടില്‍ ഉണ്ടായിരുന്നു. മുങ്ങിയ ബോട്ടിന്റെ എണ്ണ ടാങ്കിന് മുകളില്‍ കയറിയിരുന്ന് രക്ഷപ്പെട്ട ഒരു കുട്ടിയില്‍ നിന്നാണ് അപകടത്തില്‍ പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചത്. മെഡിറ്ററേനിയന്‍ കടലില്‍ ചുറ്റുകയായിരുന്ന  ഒരു കപ്പലാണ് കുട്ടിയ രക്ഷപ്പെടുത്തിയത്. പുറപ്പെട്ട് മണിക്കൂറുകള്‍ക്കകം റബ്ബര്‍ കൊണ്ടു നിര്‍മ്മിച്ച ബോട്ട് മുങ്ങുകയായിരുന്നു.രക്ഷാ
പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com