മുംബൈയിലെ ജിന്ന ഹൗസ്: പാക്കിസ്ഥാന്റേതെന്ന്; കൊടുക്കരുത്, പൊളിച്ചുനീക്കണമെന്ന് ബി.ജെ.പി. നേതാവ്

ജിന്ന ഹൗസിന്റെ അവകാശത്തെച്ചൊല്ലി മകളും ജിന്നയുടെ സഹോദരിമക്കളുമാണ് തര്‍ക്കത്തിലുള്ളത്
മുംബൈയിലെ ജിന്ന ഹൗസ്: പാക്കിസ്ഥാന്റേതെന്ന്; കൊടുക്കരുത്, പൊളിച്ചുനീക്കണമെന്ന് ബി.ജെ.പി. നേതാവ്

മുംബൈ: പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന ഒരു കാലത്ത് ഉപയോഗിച്ചിരുന്ന വസതിയായ മുംബൈ സൗത്തിലെ ജിന്ന ഹൗസ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അത് കൈമാറണമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യ- പാക് വിഭജനത്തിന്റെ സ്മാരകമായ ജിന്ന ഹൗസ് പൊളിച്ചുനീക്കുകയാണ് വേണ്ടതെന്ന ബി.ജെ.പി. എം.എല്‍.എ. മംഗള്‍ പ്രഭാത് ലോധയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് ജിന്ന ഹൗസിനുമേല്‍ ശക്തമായ അവകാശവാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്.
എന്തിനാണ് അതിങ്ങനെ സംരക്ഷിക്കുന്നത് എന്നായിരുന്നു ബി.ജെ.പി. എം.എല്‍.എയുടെ ആശങ്ക. അതിനൊക്കെ മുമ്പുതന്നെ ജിന്ന ഹൗസിന്റെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. ജിന്ന ഹൗസിന്റെ അവകാശത്തെച്ചൊല്ലി മകളും ജിന്നയുടെ സഹോദരിമക്കളുമാണ് തര്‍ക്കത്തിലുള്ളത്. മകള്‍ പാക്കിസ്ഥാനില്‍ നിന്നും മരുമക്കള്‍ ഇന്ത്യയില്‍നിന്നും നിയമപോരാട്ടം നടത്തിയപ്പോള്‍ അതൊരു രാജ്യാന്തര വിഷയമാവുകയും ചെയ്തു. ഇന്ത്യ വിട്ടുകൊടുക്കില്ലെന്നും പാക്കിസ്ഥാനം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 1939ലെ നിയമപ്രകാരം ഇഷ്ടദാനമായി ജിന്ന സഹോദരിയ്ക്ക് നല്‍കിയതാണെന്നാണ് ഇന്ത്യയുടെയും ജിന്നയുടെ മരുമക്കളുടെയും വാദം.
ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍തന്നെ ഇക്കാര്യത്തില്‍ അവസാനിച്ചിട്ടില്ലാത്ത സമയത്താണ് ബി.ജെ.പി. എം.എല്‍.എയുടെ പ്രസ്താവന. അതോടെ പാക്കിസ്ഥാന്‍ ഈ വിഷയത്തില്‍ പ്രകോപിതരാവുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com