വെനസ്വേലയില്‍ പ്രക്ഷോങ്ങളെ ചെറുക്കാന്‍ ഭരണഘടന മാറ്റിയെഴുതാന്‍ തീരുമാനിച്ച് നിക്കോളാസ് മഡുറോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd May 2017 04:46 PM |
Last Updated: 02nd May 2017 04:59 PM | A+A A- |

കാരക്കസ്: പ്രതിപക്ഷ പ്രക്ഷോഭം ശക്തമായ വെനസ്വേലയില്‍ പ്രക്ഷോഭത്തെ ചെറുക്കാന്‍ പുതിയ വിദ്യയുമായി പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഭരണഘടന മാറ്റിയെഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ് മഡുറോ. ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെ അവസ്ഥയെ പരിതാപകരമാക്കിയിരിക്കുന്നത് കൊണ്ടാണ് പുതിയ ഭരണഘടന തയ്യാറാക്കാന്‍ മഡുറോ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പ്രസിഡന്റിന്റെ അടുത്തവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം മഡുറോ പൊതു തെരഞ്ഞെടുപ്പിന് തയ്യാറാകണം എന്നാണ്.
കാരക്കാസ് ബിസിനസ് ഹബ്ബില്‍ നടന്ന മെയ്ദിന റാലിയില്‍ രാജ്യത്ത് താന്‍ ആഭ്യന്തരയുദ്ധം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.മഡുറോയുടെ അനുകൂലികളുടെ ഒരു വലിയ സംഘം റാലിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ റാലിക്ക് നേരെ പ്രതിപക്ഷം നടത്തിയ മാര്‍ച്ച് സുരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി.
ഹ്യൂഗോ ഷാവേസ് അധികാരത്തില്‍ എത്തിയതിന് ശേഷം ചെയ്തത് പോലെ പബ്ലിക് ഇലക്ഷനുകള്‍ അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ മഡുറോ നടത്തുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു.
പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായ വെനസ്വേലയില്‍ മഡുറോ നടത്തുന്നത് ഏകാധിപത്യ ഭറണമാണ് എന്നാരോപിച്ച് പ്രതിപക്ഷംവും വിദ്യാര്‍ത്ഥികളും സമരത്തിലാണ്. പലതവണ സമരക്കാര്‍ക്ക് നേരെ പൊലീസ് അക്രമവും ഉണ്ടായി.