ട്രാഫിക് സിഗ്നലില്‍ പച്ച കത്താന്‍ കാത്തുനിന്നു; പക്ഷെ, കത്തിയത് പച്ചയല്ല, ഒരു വിമാനം. വീഡിയോ കാണാം

വിമാനം ഇലക്ട്രിക് ലൈനില്‍ തട്ടി തീ പടര്‍ന്ന് നിരത്തിലേക്ക് കൂപ്പുകുത്തിയത്.
ട്രാഫിക് സിഗ്നലില്‍ പച്ച കത്താന്‍ കാത്തുനിന്നു; പക്ഷെ, കത്തിയത് പച്ചയല്ല, ഒരു വിമാനം. വീഡിയോ കാണാം

വാഷിംഗ്ടണ്‍:  ട്രാഫിക് സിഗ്നലില്‍ ചുവപ്പുമാറി പച്ച ലൈറ്റ് തെളിയാന്‍ നിന്നവര്‍ കണ്ടത് സിഗ്നലിന്റെ മുകളിലൂടെ വന്ന വിമാനം കത്തിത്താഴുന്നതാണ്. വാഷിംഗ്ടണിലെ മുഖില്‍ടിയോയിരുന്നു സംഭവം.
ഒരു കാറിന്റെ ഡാഷ്‌ബോര്‍ഡിനുമുകളില്‍ മുന്നിലേക്ക് കാണത്തക്കവിധത്തില്‍ ക്രമീകരിച്ചിരുന്ന ക്യാമറയിലൂടെയാണ് ഈ കാഴ്ച ലോകം മുഴുവന്‍ കണ്ടത്. കാര്‍ നീങ്ങി ഒരു ജംഗ്ഷനിലെത്തുന്നു. അപ്പോഴാണ് റെഡ്‌സിഗ്നല്‍ കത്തിയത്. ക്യൂവില്‍ മറ്റു കാറുകള്‍ക്കൊപ്പം പച്ചവെളിച്ചത്തിനായി കാത്തിരിക്കവെയാണ് പൊടുന്നനെ വലതുഭാഗത്തുനിന്നും പറന്നെത്തിയ വിമാനം ഇലക്ട്രിക് ലൈനില്‍ തട്ടി തീ പടര്‍ന്ന് നിരത്തിലേക്ക് കൂപ്പുകുത്തിയത്.


തൊട്ടടുത്ത വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന യാത്രാവിമാനമായിരുന്നു അത്. വിമാനം പറന്നുയരാന്‍ തുടങ്ങിയപ്പോഴാണ് എന്തോ പന്തികേട് തോന്നിയത്. ഇക്കാര്യം പൈലറ്റ് വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ഉടന്‍ സൗകര്യപ്രദമായ സ്ഥലം നോക്കി ഇറക്കിക്കോളാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അതിനൊന്നും കാത്തുനില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. പൂര്‍ണ്ണമായും നിയന്ത്രണം വിട്ട വിമാനം ട്രാഫിക് സിഗ്നല്‍ ആയപ്പോഴേക്കും വളരെ താഴ്ന്നു പറക്കാന്‍ തുടങ്ങി. വൈദ്യുതകമ്പിയില്‍ തട്ടിയതോടെ തീപ്പിടിച്ചു. തീഗോളമുയര്‍ന്നുപൊങ്ങി. റോഡിലേക്ക് വന്ന് ക്രാഷ്‌ലാന്റ് ചെയ്യുകയും ചെയ്തു.
അത്ഭുതമെന്നുപറയട്ടെ, യാത്രക്കാര്‍ക്കോ പൈലറ്റിനോ ഗുരുതരമായ അപകടങ്ങളൊന്നും സംഭവിച്ചില്ല. ട്രാഫിക്കില്‍ സിഗ്നല്‍ മാറി വന്നതേയുള്ളു എന്നതുകൊണ്ട് വിമാനം ലാന്റ് ചെയ്ത റോഡിലേക്ക് വാഹനങ്ങള്‍ കയറാനിരിക്കുന്നതേയുണ്ടായുള്ളു. എന്നാല്‍ തൊട്ടടുത്ത എതിര്‍ലൈനില്‍ വാഹനങ്ങള്‍ കിടക്കുന്നുണ്ടായിരുന്നു. ചില വാഹനങ്ങള്‍ക്കും ആളുകള്‍ക്കും നിസ്സാരമായ പരിക്കു പറ്റിയിട്ടുണ്ട് എന്നാണ് അറിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com