ഹിജാബ് ധരിച്ചെത്തിയതിന് മുസ്ലീം വനിതയെ ബാങ്കില്‍ നിന്ന് പുറത്താക്കി

വാഷിങ്ടണിലെ സൗണ്ട്‌ക്രെഡിറ്റ് യൂണിയന്‍ ബാങ്കിലാണ് സംഭവം.
ജമീല മുഹമ്മദ്‌
ജമീല മുഹമ്മദ്‌

ന്യൂയോര്‍ക്ക്: ഹിജാബ് ധരിച്ചതിന് മുസ്ലീം വനിതയെ ബാങ്കില്‍ നിന്നും പുറത്താക്കി. വാഷിങ്ടണിലെ സൗണ്ട്‌ക്രെഡിറ്റ് യൂണിയന്‍ ബാങ്കിലാണ് സംഭവം. വെള്ളിയാഴ്ച കാര്‍ ലോണ്‍ അടയ്ക്കാനായി ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ് മോശം അനുഭവമുണ്ടായത്. ഹിജാബ് ഒഴിവാക്കണമെന്നും അല്ലെങ്കില്‍ പോലീസിനെ വിളിപ്പിക്കുമെന്നും പറഞ്ഞ് ബാങ്ക് ജീവനക്കാരി ജമീലയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ബാങ്കിനുള്ളില്‍ തൊപ്പി, ഹിജാബ്, സണ്‍ഗ്ലാസുകള്‍ എന്നിവ പാടില്ലെന്ന് നിയമമുണ്ടെന്നാണ് അധികൃതരുടെ വാദം. അതേസമയം പ്രാര്‍ത്ഥനാ ദിനമായതിനാലാണ് ഹിജാബ് ധരിച്ചതെന്നും ബാങ്ക് നിയമങ്ങള്‍ പാലിക്കാന്‍ താന്‍ തയാറാണെന്നും ജമീല വ്യക്തമാക്കി. 

എന്നാല്‍ ബാങ്കില്‍ തൊപ്പി ധരിച്ചു വന്നയാള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സേവനങ്ങള്‍ ലഭ്യമാക്കിയപ്പോഴാണ് തന്നെപ്പുറത്താക്കിയതെന്ന് ജമീല പറഞ്ഞു. താന്‍ മുഖം മറച്ചിരുന്നില്ല തല മാത്രമാണ് മറച്ചിരുന്നത്. ഇതിന്റെ പേരില്‍ ബാങ്കില്‍ നിന്നും പുറത്താക്കിയത് തികച്ചും പക്ഷാപാതമാണെന്നും ജമീല ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com