വാനാക്രൈയെക്കാള്‍ പ്രഹരശേഷിയില്‍ അഡൈക്കസ് വരുന്നു

നാസ അടുത്തിടെ പുറത്തുവിട്ട ഹാക്കിംഗ് പ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ആക്രമണം നടത്തുന്നത്
വാനാക്രൈയെക്കാള്‍ പ്രഹരശേഷിയില്‍ അഡൈക്കസ് വരുന്നു

ലണ്ടന്‍: ലോകത്തെ ഞെട്ടിച്ച സൈബര്‍ അക്രമമായിരുന്ന വാനാക്രൈ അക്രമത്തിന് പിന്നലെ വാനാക്രൈയെക്കാള്‍ പ്രഹരശേഷിയുള്ള വൈറസ് പടരുന്നതായി സൂചനകള്‍. രണ്ടുലക്ഷത്തിലധികം കമ്പ്യൂട്ടറുകളൈ വൈറസ് ഇതിനോടകം പിടികൂടിക്കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാനാക്രൈ അക്രമം സാധ്യമാക്കിയ വിന്റോസിലെ സുരക്ഷാ പിഴവ് തന്നെയാണ് പുതിയ അക്രമത്തിനും ഉപയോഗിക്കുന്നത്.

ലോകത്തിലെ വിവിധ ഭാഗങ്ങളിലള്ള കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഉടമകളറിയാതെ ബീറ്റ്‌കോയിന് സമാനമായ ഡിജിറ്റല്‍ കറന്‍സി നിര്‍മ്മിക്കുന്നതാണ് പ്രോഗ്രാമിന്റെ രീതിയെന്ന് വിദഗ്ധര്‍ പറയുന്നു. വാനാക്രൈ അക്രമം കണ്ടെത്തിയ ഗവേഷകനായ നിക്കോളാസ് ഗോഡ്യര്‍ പുതിയ അക്രമത്തെ 'അഡൈക്കസ്' എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. നാസ അടുത്തിടെ പുറത്തുവിട്ട ഹാക്കിംഗ് പ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ആക്രമണം നടത്തുന്നത്. ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റല്‍ കറന്‍സിയാണ് പുതിയ വൈറസിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. 

അഡൈക്കസ് അക്രമത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധ്യമല്ല, നിശബ്ദമായ അക്രമത്തിലൂടെ ഫയലുകള്‍ കവരുകയാണ് ഇവര്‍ ചെയ്യുന്നത്. ആയിര കണക്കിന് ഡോളര്‍ ഇതിനകം തന്നെ അഡൈക്കസ് ഹാക്കര്‍മാര്‍ സമ്പാദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com