മറ്റൊരു സെപ്റ്റംബര്‍ 11 സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കു; ട്രംപിന് മറുപടിയുമായി ഇറാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd May 2017 12:16 PM |
Last Updated: 22nd May 2017 04:51 PM | A+A A- |

പശ്ചിമ മധേഷ്യയില്‍ ഭീകരവാദം വളര്‍ത്തുന്നത് ഇറാനാണ് എന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇറാന്‍. ഇറാനെ വിമര്‍ശിക്കുന്ന സമയത്ത് മറ്റൊരു സെപ്തംബര്‍ 11 സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കു എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരിഫ് ഖൊന്‍സാരി പറഞ്ഞു.
2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സൗദിയില്‍ നിന്നുള്ളവര്‍ ആണെന്ന് അമേരിക്ക മറന്നുപേയെന്നും സൗദിയിലെ ഭരണകൂടത്തിന് അക്രമത്തില്‍ പങ്കുണ്ടെന്ന് സംശയിച്ചിരുന്നത് അമേരിക്ക തന്നൊയിരുന്നു എന്നും സരിഫ് ഖൊന്‍സാരി ഓര്‍മ്മിപ്പിച്ചു.
റിയാദ് ഉച്ചകോടിയിലെ പ്രംസഗത്തില്‍ ഇറാനെതിരെ ശക്തമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. ഭീകരര്‍ക്ക് ആയുധവും പരിശീലനവും നല്‍കുന്നത് ഇറാനാണെന്നും സിറയയില്‍ അസദ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ഇറാന്‍ ചെയ്യുന്നത് എന്നും ട്രംപ് ആരോപിച്ചിരുന്നു.