ശ്രീലങ്കയില്‍ പ്രളയം വിതച്ച മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത്

ശ്രീലങ്കയില്‍ പ്രളയം വിതച്ച മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത്

ഇന്ത്യയിലും മ്യാന്‍മറിന്റെ ചില ഭാഗങ്ങളിലും മോറ നാശം വിതച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്

ശ്രീലങ്കയില്‍ 180 പേരുടെ മരണത്തിനിടയാക്കിയ പ്രളയം സൃഷ്ടിച്ചതിന് ശേഷം മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തെത്തി. ആറ് പേര്‍ ഇതിനോടകം തന്നെ ബംഗ്ലാദേശില്‍ മരിച്ചു. 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. 

ഇന്ത്യയിലും മ്യാന്‍മറിന്റെ ചില ഭാഗങ്ങളിലും മോറ നാശം വിതച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനൊപ്പം മഴയും, ഇടിമിന്നലും രക്ഷാപ്രവര്‍ത്തനത്തേയും ബുദ്ധിമുട്ടിലാക്കുന്നു. മൂന്ന് ലക്ഷത്തോളം പേരെ ബംഗ്ലാദേശ് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചു. 

എന്നാല്‍ താത്കാലികമായി നിര്‍മിച്ച വീടുകളില്‍ കഴിയുന്ന, മ്യാന്‍മറിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ബംഗ്ലാദേശിലേക്കെത്തിയ അഭയാര്‍ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി അഭയാര്‍ഥി ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ചിറ്റഗോങ് വിമാനത്താവളത്തില്‍ നിന്നുമുള്ള വിമാന സര്‍വീസുകളെല്ലാം റദ്ദാക്കി. ശ്രീലങ്കയില്‍ മോറ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 180 പേര്‍ മരിച്ചതിന് പുറമെ നൂറിലധികം പേരെ കാണാതായിട്ടുണ്ട്. ഇന്ത്യയുടെ മൂന്ന് കപ്പലുകള്‍ കൊളംബോ തീരത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com