വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിന് സമീപം ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; എട്ട് മരണം

അമേരിക്കയിലെ മന്‍ഹാറ്റനില്‍ വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് വാഹനമിടിച്ചു കയറ്റി
വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിന് സമീപം ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; എട്ട് മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മന്‍ഹാറ്റനില്‍ വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് വാഹനമിടിച്ചു കയറ്റി. എട്ടുപേര്‍ കൊല്ലപ്പെട്ടു,പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. പ്രാദേശികസമയം വൈകിട്ട് 3.15ന് ആയിരുന്നു സംഭവം. വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിന് സമീപമുണ്ടായത് ഭീകരാക്രമണമാണ് എന്നാണ് പ്രാഥമിക നിഗമനം. 

വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. 
29 കാരനായ സെയ്ഫുള്ള സയ്‌പോവ് എന്ന ഉസ്ബക്കിസ്ഥാന്‍ കുടിയേറ്റക്കാരനാണ് ആക്രമണം നടത്തിയത്. 2010ലാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. ഫ്‌ലോറിഡയിലെ െ്രെഡവര്‍ ലൈസന്‍സുള്ള സയ്‌പോവ് ന്യൂ ജഴ്‌സിയിലായിരുന്നു താമസം. ട്രക്ക് കമ്പനി സ്വന്തമായുള്ള ഇയാള്‍ ടാക്‌സി ഡ്രൈവറായും ജോലി നോക്കിയിരുന്നു. 

വാടകയ്‌ക്കെടുത്ത വാനുമായി എത്തിയ അക്രമി തിരക്കുള്ള സൈക്കിള്‍പാതയിലേക്കു വാഹനമോടിച്ചു കയറ്റുകയായിരുന്നു. സൈക്കിളുകള്‍ ഇടിച്ചു തെറിപ്പിച്ച വാന്‍ ഒരു സ്‌കൂള്‍ ബസിലും ഇടിച്ചു. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് കളിത്തോക്കുകള്‍ കണ്ടെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com