ഫേക് ന്യൂസ്: കഴിഞ്ഞവര്‍ഷം ഏറ്റവും അധികം പ്രചാരം ലഭിച്ച വാക്ക്; ട്രംപ് അധികതവണ പറഞ്ഞ വാക്കും

ഫേക് ന്യൂസ്: കഴിഞ്ഞവര്‍ഷം ഏറ്റവും അധികം പ്രചാരം ലഭിച്ച വാക്ക്; ട്രംപ് അധികതവണ പറഞ്ഞ വാക്കും

ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ വന്ന വാക്കായി കോളിന്‍സ് ഡിക്ഷണറിയാണ് ഫേക് ന്യൂസിനെ തെരഞ്ഞെടുത്തത്.

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ജനശ്രദ്ധ നേടിയ വാക്കായി ഫേക് ന്യൂസ് എന്ന പദം തെരഞ്ഞെടുത്തു. ഡൊണാള്‍ഡ് ട്രംപ് ഏറ്റവുമധികം ഉപയോഗിച്ച വാക്കും ഇതു തന്നെ. ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ വന്ന വാക്കായി കോളിന്‍സ് ഡിക്ഷണറിയാണ് ഫേക് ന്യൂസിനെ തെരഞ്ഞെടുത്തത്. വസ്തുതാ വിരുദ്ധവും വ്യാജവുമാണ് വാര്‍ത്തകളെന്ന് പറയാന്‍ ഉപയോഗിക്കുന്ന പദമാണ് ഫേക് ന്യൂസ്. 

ഈ വാക്കിന്റെ ഉപയോഗം കഴിഞ്ഞ ഒറ്റ വര്‍ഷത്തിനുള്ളില്‍ 365 ശതമാനമായി വര്‍ദ്ധിച്ചെന്നാണ് കണക്ക്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്തും പിന്നീട് ആ പദവിയിലെത്തിയപ്പോഴും മാധ്യമശ്രദ്ധ പിടിച്ച് പറ്റാന്‍ ഡൊണാള്‍ഡ് ട്രംപ് ഏറ്റവുമധികം ഉപയോഗിച്ച പദമാണ് ഫേക് ന്യൂസ്. 2016ല്‍ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

'ഫേക് ന്യൂസ് എന്ന പദമാണ് കഴിഞ്ഞവര്‍ഷം ഏറ്റവുമധികം ആളുകള്‍ ഉപയോഗിച്ചത്. അത് ഒഴിവാക്കാനാവാത്തതുമാണ'്- കോളിന്‍സിന്റെ ലാംഗ്വേജ് കണ്ടന്റ് ഹെഡ് ആയ ഹെലന്‍ ന്യൂസ്റ്റഡ് പറഞ്ഞു. ഈ പദം വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിലെ വിശ്വാസ്യതയെയാണ് തകര്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാമേയും ഈ വാക്ക് പലയിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. കോളിന്‍സ് ഡിക്ഷണറിയുടെ തെരഞ്ഞെടുപ്പ് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. പക്ഷേ അമേരിക്കയുടെ പുതിയ പ്രസിഡന്റ്, യുകെ ഇലക്ഷന്‍ തുടങ്ങിയ സംഭങ്ങളെല്ലാമുണ്ടായിട്ടും ഫേക് ന്യൂസ് എന്ന വാക്കാണ് പട്ടികയില്‍ ഇടം നേടിയതെന്ന് ന്യൂസ്റ്റെഡ് അറിയിച്ചു.

കോളിന്‍സ് ഡിക്ഷണറിയില്‍ ഈ വര്‍ഷം പുതുതായി ചേര്‍ക്കപ്പെട്ട വാക്കുകളെല്ലാം CollinsDictionary.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com