ദ്വീപ് പണിയണോ ദ്വീപ് ;ചൈനക്കാര്‍ അതും ചെയ്തുതരും

കടലില്‍ ഒരു കൃത്രിമ ദീപ് സൃഷ്ടിക്കുക, കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. എന്നാല്‍ ചൈനയ്ക്ക് അങ്ങനെയല്ല.
ദ്വീപ് പണിയണോ ദ്വീപ് ;ചൈനക്കാര്‍ അതും ചെയ്തുതരും

ബീജിംഗ്:  കടലില്‍ ഒരു കൃത്രിമ ദീപ് സൃഷ്ടിക്കുക, കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. ലോകത്തിന്റെ ഉല്‍പ്പാദനശാലയായ ചൈന അതിനും വഴി കണ്ടെത്തിയിരിക്കുകയാണ്.  ദക്ഷിണ ചൈന കടല്‍ സംബന്ധിച്ച് രാജ്യങ്ങള്‍ക്കിടയില്‍ അവകാശതര്‍ക്കങ്ങള്‍ നിലനില്‍ക്കെ, മാജിക് ഐലന്‍ഡ് മേക്കര്‍ എന്ന വിശേഷണത്തോടെ പുതിയ ഒരു കപ്പല്‍ ചൈന നീറ്റിലിറക്കി. ഏഷ്യയിലെ ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ എന്ന അവകാശവാദവുമായി പുതിയ കപ്പല്‍ പുറത്തിറക്കിയ ചൈനയുടെ നടപടിയെ ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്

ദക്ഷിണ ചൈന കടലില്‍ കൃത്രിമ ദ്വീപുകള്‍ സൃഷ്ടിക്കുന്നതിന് എതിരെ നിലവില്‍ തന്നെ ലോകരാജ്യങ്ങള്‍ക്ക് ചൈനയോട് എതിര്‍പ്പുണ്ട്. ഇതിന്റെ വേഗത വര്‍ധിപ്പിച്ച് തങ്ങളുടെ നിലപാട് ശക്തമായ ഭാഷയില്‍ ലോകരാജ്യങ്ങളെ അറിയിക്കാനാണ് പുതിയ പദ്ധതിയിലുടെ ചൈന ശ്രമിച്ചിരിക്കുന്നത്. ദക്ഷിണ ചൈനകടലിലെ പാറക്കൂട്ടങ്ങളും ചെറുദ്വീപുകളും വികസിപ്പിച്ച് കൃത്രിമ ദ്വീപുകള്‍ ഉണ്ടാക്കുക എന്ന ചൈനയുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനാണ് പുതിയ കപ്പല്‍ നിര്‍മ്മിച്ചത്. ഇതിലുടെ സൈനിക ശേഷി മേഖലയില്‍ വര്‍ധിപ്പിക്കാനാണ് ചൈന ആഗ്രഹിക്കുന്നത്.
 
ടിയാന്‍ കുന്‍ ഹോ എന്ന പേരിട്ടിരിക്കുന്ന കപ്പലിന് മണിക്കൂറില്‍ 6000 ക്യൂബിക് മീറ്റര്‍ കുഴിക്കുന്നതിനുളള ശേഷിയുണ്ട്. മൂന്ന്് സാധാരണ നീന്തല്‍കുളങ്ങള്‍ കുഴിക്കുന്നതിനുളള ശേഷിയെന്ന് സാരം.  പരീക്ഷണ ഓട്ടം പുറത്തിയാക്കുന്നതോട  ജൂണില്‍ ഇത് പ്രവര്‍ത്തനനിരതമാകുമെന്ന് ചൈനീസ്് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു

പ്രതിവര്‍ഷം 5ലക്ഷം കോടി ഡോളറിന്റെ വ്യാപാരം നടക്കുന്ന തിരക്കിട്ട കപ്പല്‍പാതയാണ് ദക്ഷിണ ചൈന കടലിലുടെ കടന്നുപോകുന്നത്. ദക്ഷിണ ചൈന കടല്‍ എണ്ണ , പ്രകൃതി വാതക ശേഖരണത്താല്‍ സമ്പന്നവുമാണ്. അതിനാല്‍ വര്‍ഷങ്ങളായി ചൈന ഈ മേഖലയുടെ അവകാശവാദം ഉന്നയിച്ചുവരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com