ഫോസില്‍ ഇന്ധനങ്ങള്‍ ലൈംഗിക അതിക്രമങ്ങള്‍ തടയും: യുഎസ് ഊര്‍ജ സെക്രട്ടറി

കാലാവസ്ഥാ മാറ്റത്തിനു കാരണം മനുഷ്യരാണെന്നു കരുതുന്നില്ലെന്നും റിക്കി പെറി
ഫോസില്‍ ഇന്ധനങ്ങള്‍ ലൈംഗിക അതിക്രമങ്ങള്‍ തടയും: യുഎസ് ഊര്‍ജ സെക്രട്ടറി

വാഷിങ്ടണ്‍: ഫോസില്‍ ഇന്ധനങ്ങള്‍ ലൈംഗീക ആക്രമണങ്ങള്‍ തടയുമെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി റിക്കി പെറി. വാഷിങ്ടണിലെ ഒരു ചടങ്ങിലാണ് യുഎസ് ഊര്‍ജ സെക്രട്ടറിയുടെ അസ്വാഭാവിക പരാമര്‍ശം. ലൈറ്റുകള്‍ തെളിഞ്ഞുകിടക്കാന്‍ ഫോസില്‍ ഇന്ധനങ്ങള്‍ സഹായിക്കും, അപ്പോള്‍ പിന്നെ എങ്ങനെ ലൈംഗിക ആക്രമണങ്ങള്‍ നടക്കുമെന്നാണ് ട്രംപ് ക്യാബിനറ്റിലെ അംഗം ചോദിക്കുന്നത്. 

ഫോസില്‍ ഇന്ധനങ്ങളെയും ലൈംഗിക ആക്രമണത്തെയും ബന്ധിപ്പിച്ച് ഊര്‍ജ സെക്രട്ടറി നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിവിട്ടത്. പെറിയുടേത് കുറ്റകരമായ പ്രസ്താവനയാണെന്ന് യുഎസ്സിലെ പ്രശസ്ത പരിസ്ഥിതി സംഘമായ സിയെറാ ക്ലബ്ബിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മൗക്കിള്‍ ബ്രൂണ്‍ പ്രതികരിച്ചു. റിക്കി പെറി ഊര്‍ജ്ജ വിഭാഗം നയിക്കാന്‍ പ്രാപ്തനല്ല എന്ന് നേരത്തേതന്നെ വ്യക്തമായിരുന്നതാണെന്ന് ബ്രൂണ്‍ പറഞ്ഞു. ഫോസ്സില്‍ ഇന്ധനങ്ങള്‍ ലൈംഗീക അതിക്രമങ്ങള്‍ കുറയ്ക്കുമെന്ന പ്രസ്തവനയോടെ പ്രാധാന്യമുള്ള ഒരു വിഷയത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് പെറി നടത്തിയിരിക്കുന്നതെന്നും ബ്രൂണ്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലും പെറിക്കെതിരെയുള്ള വികാരം ശക്തമാണ്. അമേരിക്കയിലെ വിവേകശൂന്യനായ വ്യക്തി എന്നൊക്കെയാണ് ട്വീറ്റുകളില്‍ പെറിക്ക് നല്‍കുന്ന വിശേഷണം.

കാലാവസ്ഥാ മാറ്റത്തിനു കാരണം മനുഷ്യരാണെന്നു കരുതുന്നില്ലെന്നും ഇതേ ചടങ്ങില്‍ തന്നെ റിക്കി പെറി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com