സൗജന്യമായി ചിത്രങ്ങള്‍ നല്‍കുമ്പോള്‍ പണം നഷ്ടപ്പെടുത്തണോ?; നഗ്ന ചിത്രങ്ങള്‍ വില്‍ക്കുന്നതിനെതിരേ പ്രതിഷേധവുമായി ഓസ്‌ട്രേലിയന്‍ ഗായിക

ട്വിറ്ററില്‍ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സിയ ചിത്രങ്ങള്‍ വില്‍ക്കാനുള്ള ശ്രമങ്ങളെ നേരിട്ടത്
സൗജന്യമായി ചിത്രങ്ങള്‍ നല്‍കുമ്പോള്‍ പണം നഷ്ടപ്പെടുത്തണോ?; നഗ്ന ചിത്രങ്ങള്‍ വില്‍ക്കുന്നതിനെതിരേ പ്രതിഷേധവുമായി ഓസ്‌ട്രേലിയന്‍ ഗായിക

ന്റെ നഗ്ന ചിത്രങ്ങള്‍ കാശിന് വില്‍ക്കാന്‍ നടക്കുന്നവരെ സ്വന്തം ചിത്രങ്ങള്‍കൊണ്ട് തന്നെ നേരിട്ട് ഓസ്‌ട്രേലിയന്‍ ഗായിക സിയ ഫര്‍ലെ. ട്വിറ്ററില്‍ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സിയ ചിത്രങ്ങള്‍ വില്‍ക്കാനുള്ള ശ്രമങ്ങളെ നേരിട്ടത്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന വ്യക്തിയാണ് സിയ. കൃത്രിമമുടിയും മുഖം മൂടിയുമെല്ലാം ഉപയോഗിച്ച് മുഖം മറച്ചാണ് ഗായിക സ്‌റ്റേജില്‍ എത്താറുള്ളത്. ഇത് ചൂഷണം ചെയ്യ്തുകൊണ്ടാണ് വില്‍പ്പന നടക്കുന്നത്. 

ചില ആളുകള്‍ എന്റെ നഗ്ന ചിത്രങ്ങള്‍ ആരാധകര്‍ക്ക് വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇനി നിങ്ങള്‍ പണം നഷ്ടപ്പെടുത്തേണ്ട, ഇതാ സൗജന്യമായി എന്റെ ചിത്രങ്ങള്‍ ഞാന്‍ നല്‍കുന്നു. എല്ലാ ദിവസവും നമുക്ക് ആഘോഷമാക്കാം' - ചിത്രങ്ങളുടെ വില്‍പ്പനയ്‌ക്കെതിരേ സിയ ട്വിറ്ററില്‍ കുറച്ചു. ഒരു പിക്ചര്‍ ഏജന്‍സിയാണ് പാട്ടുകാരിയുടെ 15 ചിത്രങ്ങള്‍ വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇതില്‍ അവരുടെ നഗ്ന ചിത്രങ്ങളുമുണ്ട്. ഫോട്ടയില്‍ വാട്ടര്‍മാര്‍ക്കായി കാണുന്ന യുഎസ് ഏജന്‍സിയായ ഫെയിംഫ്‌ളൈ നെറ്റ് തന്നെയാണോ വില്‍പ്പനക്കാരന്‍ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്തായാലും സിയയുടെ ട്വീറ്റിനെ ഇരുകൈനീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. 

1990 ല്‍ ഓസ്‌ട്രേലിയന്‍ നഗരമായ മഡെലൈഡെയിലെ മികച്ച ബ്രാന്‍ഡായ ക്രിസ്പിലാണ് സിയ കരിയര്‍ ആരംഭിക്കുന്നത്. എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. വളരെ പ്രശസ്തയായി നില്‍ക്കുമ്പോഴും തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com