ചൈനയുടെ ഗ്രേറ്റ് ഫയര്‍വാള്‍ തകര്‍ത്ത് ട്രംപിന്റെ ട്വീറ്റ് 

ചൈനീസ് സര്‍ക്കാരിന്റെ വമ്പന്‍ സെന്‍സര്‍ഷിപ് ശൃഖലയായ ഗ്രേറ്റ് ഫയര്‍വാള്‍ തകര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്.
ചൈനയുടെ ഗ്രേറ്റ് ഫയര്‍വാള്‍ തകര്‍ത്ത് ട്രംപിന്റെ ട്വീറ്റ് 

ചൈനീസ് സര്‍ക്കാരിന്റെ വമ്പന്‍ സെന്‍സര്‍ഷിപ് ശൃഖലയായ ഗ്രേറ്റ് ഫയര്‍വാള്‍ തകര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. തന്റെ ചൈനാ സന്ദര്‍ശനത്തിനത്തിനിടെയാണ് ഇവിടെ നിരോധിക്കപ്പെട്ട വെബ്‌സൈറ്റിലൂടെയുള്ള ട്രംപിന്റെ ട്വീറ്റ്. ഇന്റര്‍നെറ്റില്‍ ഇന്‍ഫര്‍മേഷനുകളുടെ പ്രവാഹം നിരീക്ഷിക്കുകയും രാജ്യത്തെ വ്യവസ്ഥാപിതമായ രീതികള്‍ക്കെതിരെ ഇന്റര്‍നെറ്റില്‍ വര്‍ത്തിക്കുന്ന എന്തിനേയും ഫില്‍റ്റര്‍ ചെയ്യുകയും ചെയ്യുന്ന ശൃഖലയാണ് ഗ്രേറ്റ് ഫയര്‍വാള്‍. 

രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ചൈനയില്‍ ബ്ലോക് ചെയ്തിട്ടുള്ള പാശ്ചാത്യ വെബ്‌സൈറ്റുകളാണ് ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമുമൊക്കെ. ഈ സാഹചര്യത്തിലാണ് ചൈനയിലായിരിക്കുമ്പോള്‍ ട്രംപിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ഊഷ്മള വരവേല്‍പ്പിന് നന്ദി പറഞ്ഞുള്ളതായിരുന്നു ട്രംപിന്റെ ആദ്യ ട്വീറ്റ്. നോര്‍ത്ത് കൊറിയയ്ക്ക് താക്കീത് നല്‍കികൊണ്ടുള്ള ട്വീറ്റും ഇതിന് പിന്നാലെ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രംപിനെയും മെലാനിയ ട്രംപിനെയും ഷീയും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് സല്‍കരിക്കുന്ന ചിത്രങ്ങള്‍ അടങ്ങുന്ന ട്വീറ്റാണ് മൂന്നാമതായി ട്രംപ് പോസ്റ്റ് ചെയ്തത്. 

ചൈനയ്ക്ക് അവരുടെ തന്നെ ട്വിറ്ററിന് സമാനമായ വീബോ എന്ന വെബ്‌സൈറ്റുണ്ട്. എന്നാല്‍ ഇത് അധികൃതരുടെ സൂക്ഷമ നിരീക്ഷണത്തിലാണ് ഉള്ളത്. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളില്‍ നിന്ന് പിഴ ഈടാക്കാനും അവരെ ജയിലിവാക്കാനും വരെ അനുവദിക്കുന്നതാണ് ചൈനീസ് നിയമം. 

ട്വിറ്റര്‍ ഉപയോഗിക്കാന്‍ ട്രംപ് ഏത് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചതെന്നതിനെകുറിച്ച് വൈറ്റ് ഹൗസ്സില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. പക്ഷെ ഒരു വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) ഡൗണ്‍ലോഡ് ചെയ്താല്‍ ചൈനയില്‍ ഈ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാം എന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുപോലെതന്നെ മൊബൈല്‍ റോമിംഗ് മോഡില്‍ ആയിരിക്കുമ്പോഴും നിരോധിച്ച വൈബ്‌സൈറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ട്രംപ് തന്റെ മൊബൈല്‍ ഉപയോഗിച്ചല്ല ട്വിറ്റര്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തം. ' ട്വിറ്റര്‍ ഫോര്‍ ഐഫോണ്‍' എന്ന് ടാഗ് ചെയ്യപ്പെടുന്നതിന് പകരം 'ട്വിറ്റര്‍ വൈബ് ക്ലൈന്റ്' എന്ന ടാഗാണ് കാണാന്‍ സാധിക്കുന്നത്. 

ഷീ ജിന്‍പിങ്ങിനെ പ്രശംസിച്ചുസകൊണ്ടും ശകാരിച്ചുകൊണ്ടും ട്രെപ് ട്വീറ്റ് ചെയ്യാറുണ്ട്. പ്രത്യേകിച്ചും അദ്ദേഹം നോര്‍ത്ത് കൊറിയയെ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍. ഇന്നത്തെ ഇവരുടെ കൂടികാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയവും ഇത് തന്നെയായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com