മക്കയിലും മദീനയിലും ഫോട്ടോഗ്രഫി നിരോധനം

നിയമലംഘനം നടത്തുന്നവരുടെ കാമറകളും ഫോണുകളും പിടിച്ചെടുക്കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മക്കയിലും മദീനയിലും ഫോട്ടോഗ്രഫി നിരോധനം

മക്ക: തീര്‍ത്ഥാടന കേന്ദ്രമായ മക്കയിലും മദീനയിലും പള്ളികളില്‍ ഫോട്ടോഗ്രഫി, വീഡിയോ എന്നിവയ്ക്ക് നിരോധനമേര്‍പ്പെടുത്തി ഹജ്ജ് ഔഖാഫ് ഭരണവിഭാഗം. ഉത്തരവ് നിലവില്‍ വന്നാല്‍ പിന്നെ ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ എടുക്കുന്നതും വിഡിയോ ചിത്രീകരിക്കുന്നതും അനുവദിക്കില്ല. മക്കയില്‍ നിന്നും മറ്റുമുള്ള ഇസ്രയേല്‍ പൗരന്‍മാരുടെ സെല്‍ഫികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. 

നിയമലംഘനം നടത്തുന്നവരുടെ കാമറകളും ഫോണുകളും പിടിച്ചെടുക്കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എംബസികള്‍ക്കും ഹജ്ജ് ഉംറ സര്‍വീസ് കമ്പനികള്‍ക്കും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

ആളുകള്‍ പുണ്യസ്ഥലത്ത് വെച്ച് ഫോട്ടോയെടുക്കുന്നത് മറ്റ് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ രാജ്യത്തിന്റെ പതാകയേന്തി ചിത്രം എടുക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com