ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഭാര്യയെ വെടിവെച്ചുകൊന്നു; അമ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍

ഭാര്യ തന്നെ ഷൂട്ട് ചെയ്യാന്‍ പോകുകയാണെന്ന് കരുതി അപദ്ധത്തില്‍ വെടിവെച്ചതാണെന്ന് ഇയാളുടെ വാദം
ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഭാര്യയെ വെടിവെച്ചുകൊന്നു; അമ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍

ലാസ് വേഗാസ്: ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 53 കാരന്‍ ഭാര്യയെ വെടിവെച്ചുകൊന്നു. യുഎസിലെ ലാസ് വേഗാസിലാണ് സംഭവം. ജോണ്‍ ഫിറ്റ്‌സ്‌ഗെറാള്‍ഡ് ഗോണ്‍സാലസാണ് വിവാഹമോചനത്തിന് ഒരുങ്ങിനിന്ന ഭാര്യയെ വെടിവെച്ചുകൊന്നത്. എന്നാല്‍ ഭാര്യ തന്നെ ഷൂട്ട് ചെയ്യാന്‍ പോകുകയാണെന്ന് കരുതി അപദ്ധത്തില്‍ വെടിവെച്ചതാണെന്ന് ഇയാളുടെ വാദം. 

മാസങ്ങളായി അകന്നുകഴിയുകയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസമാണ് ഭാര്യ ജോണിനെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചത്. ക്ഷണത്തിനിടെ തന്റെ രണ്ട് പുരുഷ സുഹൃത്തുക്കളെക്കുറിച്ചും ഭാര്യ ഇയാളോട് പറഞ്ഞിരുന്നത്. ഇതില്‍ സംശയം തോന്നിയ ഇയാള്‍ രണ്ട് തോക്കുകള്‍ കൊണ്ടാണ് ഭാര്യയെ കാണാന്‍ പോയത്. ഭാര്യയുടെ വീട്ടില്‍ എത്തിയ ഇയാള്‍ തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്ന് പറഞ്ഞ് അവിടെയുണ്ടായിരുന്ന മകനെ ഒഴിവാക്കി. 

സംസാരം അവസാനം ലൈംഗീകബന്ധത്തിലേക്ക് വഴിമാറുകയായിരുന്നെന്നാണ് ജോണ്‍ പൊലീസിനോട് പറഞ്ഞു. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഭാര്യ തോക്കിന്റെ നേര്‍ക്ക് നീങ്ങുന്നതായി ഇയാള്‍തോന്നിയെന്നും ഭാര്യ തന്നെ കോല്ലുമെന്ന് ഭയന്നാണ് വെടിവെച്ചതെന്നുമാണ് ഇയാളുടെ ഭാഷ്യം. വയറിന് വെടിയേറ്റ ഭാര്യ ഉടനടി മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com