മുസ്ലിം വംശീയാക്രമണ കേസിലെ പ്രതി കോടതിമുറിയില്‍ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു

ബോസ്‌നിയന്‍ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് ആണ് കോടതി മുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.
മുസ്ലിം വംശീയാക്രമണ കേസിലെ പ്രതി കോടതിമുറിയില്‍ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു

ഹേഗ്: ബോസ്‌നിയന്‍ മുസ്‌ലീം വംശീയാക്രമണകേസിലെ  പ്രതി  കോടതിയിലെ വിചാരണക്കിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ബോസ്‌നിയന്‍ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) ആണ് കോടതി മുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.

1990 കളില്‍ ബോസ്‌നിയന്‍ കമാന്‍ഡറായിരിക്കെ യുദ്ധത്തില്‍ മുസ്‌ലീങ്ങളെ കൂട്ടക്കൊല നടത്തിയതിന് നേരത്തെ കോടതി ഇയാളെ 20 വര്‍ഷത്തേക്ക് തടവിന് വിധിച്ചിരുന്നു. അതിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധി പറയുന്നതിനിടെയാണ് സംഭവം.

ശിക്ഷ കേള്‍ക്കുന്നതിനിടെ എഴുന്നേറ്റ് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്നായിരുന്നു പ്രല്‍ജാക്കിന്റെ വാദം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ബോസ്‌നിയന്‍ യുദ്ധത്തില്‍ പ്രതികളായ ആറ് പേരില്‍ ഒരാളാണ് പ്രല്‍ജാക്ക്. 37 ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. 1992- 1995ല്‍ ഉണ്ടായ സംഭവത്തില്‍ 2013ലാണ് പ്രല്‍ജക്ക് ജയിലിലാകുന്നത്. അതേസമയം, കോടതി മുറിക്കകത്തേക്ക് ഇയാള്‍ എങ്ങനെ വിഷം കൊണ്ടുവന്നുവെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com