മുസ്ലീം വിരുദ്ധതയെ വിമര്‍ശിച്ച തെരേസ മേയോട് സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് ട്രംപ്

നിങ്ങള്‍ എന്റെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കൂ എന്നാണ് ട്രംപ് ട്വിറ്ററിലൂടെ തിരിച്ചടിച്ചത്. 
മുസ്ലീം വിരുദ്ധതയെ വിമര്‍ശിച്ച തെരേസ മേയോട് സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് ട്രംപ്

വാഷിങ്ടണ്‍: മുസ്ലീം വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ ഡൊണാള്‍ഡ് ട്രംപ്. നിങ്ങള്‍ എന്റെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കൂ എന്നാണ് ട്രംപ് ട്വിറ്ററിലൂടെ തിരിച്ചടിച്ചത്. 

'തെരേസ മേ, എന്നെ ശ്രദ്ധിക്കരുത്, പകരം നിങ്ങളുടെ രാജ്യത്ത് ഉണ്ടാവുന്ന വിനാശകാരിയായ ഇസ്ലാം തീവ്രവാദത്തെ ശ്രദ്ധിക്കൂ, ഇവിടെയെല്ലാം സുഗമമാണ്' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. 

കഴിഞ്ഞ ദിവസം മുസ്ലീം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മൂന്ന് വീഡിയോ സന്ദേശങ്ങള്‍ ട്രംപ് ട്വിറ്ററിലൂടെ പങ്കുവെച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് തെരേസ മേയുടെ വക്താവ് രംഗത്തെത്തിയിരുന്നു. വിദ്വേഷകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ ട്രംപ് തെറ്റ് ചെയ്തുവെന്നായിരുന്നു തെരേസ മേയുടെ വക്താവിന്റെ പ്രതികരണം. 

ബ്രിട്ടണ്‍ ഫസ്റ്റ് എന്ന ബ്രിട്ടണിലെ തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ ഫ്രാന്‍സെന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നിരന്തരം മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന ട്രംപ് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് കൊണ്ട് വീണ്ടും വിവാദങ്ങളില്‍ ഇടം നേടിയിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com