പന്ത്രണ്ടോളം പട്ടാളക്കാര്‍ എന്നെ മണിക്കൂറോളം പീഡിപ്പിച്ചു; റോഹിന്‍ഗ്യന്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

By സമകാലികമലയാളം ഡെസ്‌ക്   |   Published: 01st October 2017 08:58 PM  |  

Last Updated: 01st October 2017 08:58 PM  |   A+A-   |  

rohingyanghgjghjg

മ്യാന്‍മര്‍: ഇരുപത് വയസായ ആയിഷ ബീഗം എന്ന യുവതി പതിമൂന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് മ്യാന്‍മര്‍ പട്ടാളക്കാരുടെ ക്രൂര ബലാത്സംഘത്തിനിരയായത്. താന്‍ നേരിട്ടത് ലോകം അറിയണമെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ സൈനികരില്‍ നിന്നുനേരിട്ട പീഡനം വിവരിക്കുന്നത്. പ്ലാസ്റ്റികും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക ഷെല്‍ട്ടറില്‍ നിന്നിത് പറയുമ്പോള്‍ ആയിഷയിലെ നടുക്കം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.

ആയിഷയും നാല് ഭര്‍തൃസഹോദരിമാരും മ്യാന്‍മറിലെ താമി ഗ്രാമത്തിലെ വീട്ടില്‍വെച്ച് രാത്രിഭക്ഷണം കഴിക്കുമ്പോഴാണ് സൈന്യം ഇവരുടെ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. പട്ടാളക്കാര്‍ ഞങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ഞങ്ങള്‍ സ്ത്രീകളെ പിടിച്ച് വലിച്ച് മുറികളിലേക്ക് കയറ്റി- ആയിഷ പറഞ്ഞു. 

തന്റെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ അവര്‍ തട്ടിത്തെറിപ്പിച്ചു. പിന്നീട് സ്ത്രീകളെ നഗ്‌നരാക്കി. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി തങ്ങളെ ബലാത്സംഗം ചെയ്‌തെന്നും അവര്‍ പറയുന്നു. പന്ത്രണ്ടോളം പട്ടാളക്കാരാണ് ആയിഷയെ മണിക്കൂറുകളോളം പീഡിപ്പിച്ചത്. അവര്‍ അനുഭവിച്ച കയ്‌പ്പേറിയ അനുഭവത്തിന്റെ പുറത്ത്, ഇതിലും നല്ലത് അവര്‍ എന്നെ കൊല്ലുന്നതായിരുന്നെന്ന് പറഞ്ഞുപോവുകയാണ് ആയിഷ. 

മ്യാന്‍മറില്‍ നിന്നുള്ള പാലായനത്തിനിടയില്‍ ആയിഷയുടെ രണ്ട് ഭര്‍തൃസഹോദരിമാരും മരിച്ചതായി ആയിഷ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ ഇവര്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. അതിനാലാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും ആയിഷ പറഞ്ഞു.