മ്യൂസിക് ഫെസ്റ്റിവെല്ലിനിടെ അമേരിക്കയില്‍ വെടിവയ്പ്പ്; 50 പേര്‍ കൊല്ലപ്പെട്ടു; നൂറിലധികം പേര്‍ക്ക് പരിക്ക്‌

Published: 02nd October 2017 12:42 PM  |  

Last Updated: 02nd October 2017 04:37 PM  |   A+A-   |  

3000

അമേരിക്കയില്‍ വീണ്ടും ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്. ലാസ് വേഗാസില്‍ മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്നിടത്തുണ്ടായ വെടിവയ്പ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നൂറിലധികം  പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

മന്‍ഡാലയ് ബേ റിസോര്‍ട്ടിലെ മ്യൂസിക് ഫെസ്റ്റിവല്‍ നടന്ന ചൂതാട്ട കേന്ദ്രത്തിലും റിസോര്‍ട്ടിലുമാണ് വെടിവയ്പ്പുണ്ടായത്. റൂട്ട് 91 ഹാര്‍വെസ്റ്റ് സംഗീത നിശയുടെ അവസാന ദിനമായിരുന്നു ആക്രമണം. സ്റ്റേജില്‍ പരിപാടി നടക്കുന്നതിനിടെ കാണികളുടെ ഇടയില്‍ നിന്നും ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണകാരിയെ പൊലീസ് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍

വെടിയൊച്ച കേട്ടതോടെ ജനങ്ങള്‍ സുരക്ഷിത സ്ഥലം തേടി ചിതറിയോടി. ഓട്ടത്തിനിടയിലെ തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റിരിക്കുന്നത്. വെടിവയ്പ്പ് വാര്‍ത്ത വന്നതിന് പിന്നാലെ ലാസ് വേഗാസ് എയര്‍പോര്‍ട്ട് അടച്ചിട്ടു.