വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയതു; ജാമ്യത്തില്‍ വിട്ടയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd October 2017 06:13 PM  |  

Last Updated: 03rd October 2017 06:13 PM  |   A+A-   |  

 

ലണ്ടന്‍: ശതകോടികളുടെ വായ്പാ കേസില്‍ വിവാദ വ്യവസായി വിജയ് മല്ല്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ വെച്ചാണ് മല്ല്യ അറസ്റ്റിലായത്. തൊട്ടുപിന്നാലെ ലണ്ടനിലെ കോടതി മല്യയെ ജാമ്യത്തില്‍ വിട്ടു.
പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നാണ് കേസ്.

കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം ഇന്ത്യയുടെ ആവശ്യം അനുസരിച്ചാണ് മല്ല്യയെ അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടണ്‍ സ്ഥിരീകരിച്ചു.കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കൈമാറ്റ നടപടികളിലേക്ക് കടക്കാന്‍ ബ്രിട്ടന് സാധിക്കൂ.അറസ്റ്റ് ചെയ്ത  മല്ല്യയെ ഉടന്‍ ലണ്ടന്‍ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബാങ്കുകളില്‍ നിന്നു കോടിക്കണക്കിന് രൂപ വായ്പയെടുത്തു മുങ്ങിയ മല്ല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലിലും ലണ്ടനില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തുകയില്‍ മല്ല്യയെ വിട്ടയയ്ക്കുകയായിരുന്നു.സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് മല്യക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പു കേസ് അന്വേഷിക്കുന്നത്