കസുവോയ് ഇഷിഗുറോയക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം
Published: 05th October 2017 04:51 PM |
Last Updated: 05th October 2017 04:58 PM | A+A A- |

സ്വീഡന്: ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോയ് ഇഷിഗുറോയക്ക് 2017ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു. ലോകത്തിലെക്കുളള വഴി തുറക്കുന്ന വാതിലുകളാണ് കസുവോയിയുടെ രചനകളെന്നായിരുന്നു സ്വീഡിഷ് അക്കാദമി വിലയിരുത്തിയത്. ജപ്പാനില്‍ ജനിച്ച കസുവോയ് വളരെ ചെറുപ്പത്തില്‍തന്നെ ബ്രിട്ടനിലേക്ക് കുടിയേറി പാര്‍ത്തിരുന്നു. ലോകത്തിലെ വളരെ ജനപ്രിയനായ എഴുത്തുകാരില്‍ ഒരാളാണ് കസുവോയ്.
ഇംഗ്ലീഷ് സാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന എഴുത്തുകാരില്‍ ഒരാളാണ് ഇഷിഗുറോ. നോവലുകള്‍ക്കൊപ്പം നിരവധി ചെറുകഥകളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഇത്തവണത്തെയും സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ബോബ് ഡിലന് പുരസ്കാരം നല്‍കിയത് ഏറെ വിവാദത്തിന് ഇടവെച്ചിരുന്നു
BREAKING NEWS The 2017 #NobelPrize in Literature is awarded to the English author Kazuo Ishiguro pic.twitter.com/j9kYaeMZH6
— The Nobel Prize (@NobelPrize) October 5, 2017