പിന്നോട്ട് പോകാന്‍ ചൈനയ്ക്ക് ഉദ്ദേശമില്ല; 500 സൈനീകരെ കാവല്‍ നിര്‍ത്തി ദോക്ലാമില്‍ വീണ്ടും റോഡ് നിര്‍മാണം

Published: 06th October 2017 07:54 AM  |  

Last Updated: 06th October 2017 07:55 AM  |   A+A-   |  

doklam-road-constructio

ന്യൂഡല്‍ഹി ലോകത്തെ ആശങ്കയിലാഴ്ത്തി തുടര്‍ന്ന ദോക്ലാം സംഘര്‍ഷാവസ്ഥ കെട്ടടങ്ങി ഒരു മാസം പിന്നിടുന്നതിന് മുന്‍പ് വീണ്ടും പ്രകോപനപരമായ നീക്കവുമായി ചൈന. ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ ഉടലെടുത്ത ദോക്ലാമില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാത്രം അകലെ വീതി കൂട്ടി റോഡ് നിര്‍മിക്കുകയാണ് ചൈന.

500 സൈനീകരെ റോഡ് നിര്‍മാണത്തിന്റെ സുരക്ഷയ്ക്കായി ചൈന വിന്യസിച്ചിട്ടുണ്ട്. ചൈനയും ഭൂട്ടനും അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് ചൈനയുടെ റോഡ് നിര്‍മാണം. ഭൂട്ടാനെയാണ് വിഷയത്തില്‍ ഇന്ത്യ പിന്തുണയ്ക്കുന്നത്. 

ഇന്ത്യയെ മറ്റ് ഉത്തര കിഴക്കന്‍ രാജ്യങ്ങളുമായ ബന്ധിപ്പിക്കുന്ന മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കമായിരുന്നു ദോക്ലാം സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്. മാസങ്ങള്‍ക്കിപ്പുറം ഇരു രാജ്യങ്ങളും തങ്ങളുടെ സേനകളെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് കാരണമായതെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. 

ദോക്ലാമില്‍ ചൈനയുടെ ഒരു നിര്‍മാണ പ്രവര്‍ത്തനവും അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വകയവയ്ക്കാതെയാണ് ചൈന വീണ്ടും റോഡ് നിര്‍മാണവുമായി മുന്നോട്ടു പോകുന്നത്.