ആണവായുധങ്ങള്‍ക്കെതിരെ പോരാടുന്ന സംഘടനയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 06th October 2017 02:50 PM  |  

Last Updated: 06th October 2017 03:12 PM  |   A+A-   |  

വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആണാവയാധുങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക്.
ഇന്റര്‍നാഷ്ണല്‍ ക്യാമ്പയിന്‍ ഫോര്‍ അബോളിഷ് ന്യൂക്ലിയര്‍ വെപന്‍സ്( ഐസിഎഎന്‍) എന്ന സംഘടയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 318 നോമിനിഷേനകളില്‍ നിന്നാണ് ഈ സംഘടനയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി തെരപഞ്ഞെടുത്തിരിക്കുന്നത്. 

ലോകത്താകെ നൂറില്‍പരം രാജ്യങ്ങളില്‍ ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടമാണ് ഐസിഎഎന്‍. 

2016ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത് കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവലിനായിരുന്നു. 50 വര്‍ഷത്തിലേറെയായി രാജ്യത്ത് തുടര്‍ന്നുവന്നിരുന്ന സായുധ ആഭ്യന്തര കലാപം അവ,ാനിപ്പിക്കാന്‍ പ്രവര്‍ത്തിച്ചതിനായിരുന്നു പുരസ്‌കാരം.