റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക് 2017ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം

Published: 09th October 2017 04:21 PM  |  

Last Updated: 09th October 2017 04:21 PM  |   A+A-   |  

jpeg

 

സ്റ്റോക്ക്‌ഹോം: അമേരിക്കന്‍ എക്കോണമിസ്റ്റ് റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക് 2017ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. സാമ്പത്തിക വിനിയോഗത്തിനുപിന്നിലെ മനശാസ്ത്രപഠനത്തെ കുറിച്ച് നടത്തിയ പഠനത്തിനാണ് പുരസ്‌കാരം

വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തികപരമായ തീരുമാനമെടുക്കുമ്പോള്‍ മനശാസ്ത്രപരവും സാമൂഹികവും വികാരപരവുമായ ഘടകങ്ങള്‍ എത്രമാത്രം സ്വാധിനം ചെലുത്തുന്നുവെന്നാതിയിരുന്നു തെയ്‌ലറുടെ പഠനം. ഏതൊരു സാമ്പത്തിക മാതൃകയ്ക്ക് രൂപം നല്‍കുമ്പോഴും അതില്‍ മനുഷ്യന്റെ പങ്കാളിത്തത്തെ വിസ്മരിക്കാനാകില്ലെന്ന കാര്യം ഊന്നിപ്പറയുകയാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക. സ്വീഡനലെ സെന്‍ട്രല്‍ ബാങ്കാണ് പുരസ്‌കാരം നല്‍കുക