വെളുക്കാന്‍ തേച്ചത് പാണ്ടായി..പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഡോവ്

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th October 2017 07:58 AM  |  

Last Updated: 10th October 2017 07:58 AM  |   A+A-   |  

 

വാഷിങ്ടണ്‍: പരസ്യം വംശീയ അധിക്ഷേപത്തിന് വഴിമാറിയപ്പോള്‍ പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഡോവ്. പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു ഈ പരസ്യം.

ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ച കറുത്തവര്‍ഗക്കാരിയായ യുവതി വസ്ത്രം ഊരി മാറ്റുന്നതും അതിനടിയില്‍ വെള്ള വസ്ത്രത്തില്‍ വെളുത്ത വര്‍ഗക്കാരി പ്രത്യക്ഷപ്പെടുന്നതുമായിരുന്നു പരസ്യം.ഡോവ് പരസ്യം പിന്‍വലിച്ചെങ്കിലും അമേരിക്കന്‍ മേപ്പക്ക് ആര്‍ട്ടിസ്റ്റ് നവേമി ബ്ലാക്ക് അതിന്റെ സ്ര്ക്രീന്‍ ശോട്ട് അവരുടെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ കടുത്ത ആക്രമണമാണ് പരസ്യത്തിനെതിരെ ഉയര്‍ന്നത്.

ഒരു വെളുത്ത വര്‍ഗക്കാരി കറുത്തവാളായി രൂപാന്തരം പ്രാപിക്കുന്ന പരസ്യമാണെങ്കില്‍ അതിനെ ആളുകള്‍ എങ്ങനെ കാണുമെന്നതായിരുന്നു പ്രധാന ചോദ്യം. തൊലി നിറത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ ജനത ആളുകളെ കാണുന്നത് എന്തിനാണെന്നും നവേമി ചോദിക്കുന്നു. എന്നാല്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്ത്രീകളുടെ തൊലി നിറത്തെ കുറിച്ചുള്ള തെറ്റായ ധാരണയുണ്ടാക്കാനിടയായതില്‍ അഗാധമായി ഖേദിത്തുന്നു എന്നായിരുന്നു ഡോവിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം