സ്ത്രീകള്‍ ഇന്ന് ട്വിറ്റര്‍ ബഹിഷ്‌കരിക്കുന്നു

By സമകാലികമലയാളം ഡെസ്‌ക്   |   Published: 13th October 2017 04:52 PM  |  

Last Updated: 13th October 2017 04:52 PM  |   A+A-   |  

pjimagejiouyioui

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്ററില്‍ ഇന്ന് സ്ത്രീകളുടെ ട്വീറ്റുകള്‍ കുറവായിരിക്കും. ട്വിറ്റര്‍ ഇന്ന് ഒരുകൂട്ടം സ്ത്രീകള്‍ ബഹിഷ്‌കരിക്കുകയാണ്. #WomenBoycottTwitter എന്ന ഹാഷ്ടാഗ് ടൈറ്റിലിലാണ് ബഹിഷ്‌കരണം നടക്കുന്നത്. ഹോളിവുഡ് താരം റോസ് മക്‌ഗോവന്റെ അക്കൗണ്ട് ട്വിറ്റര്‍ താല്‍കാലികമായി റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ട്വിറ്ററിലെ വനിതകള്‍ പ്രതിഷേധസൂചകമായി ബഹിഷ്‌കരണം നടത്തുന്നത്. 

മക്‌ഗോവന്റെ അക്കൗണ്ട് പൂട്ടിച്ചത് തികച്ചും സ്ത്രീവിരുദ്ധ നിലപാടായേ കാണാന്‍ കഴിയു. ഹോളിവുഡ് പ്രൊഡ്യൂസര്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ട്വീറ്റുകളാണ് മക്‌ഗോവന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കാനുള്ള കാരണമായി ട്വിറ്റര്‍ കണ്ടെത്തിയത്. ഇതിനെതിരെയുള്ള പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് അവരുടെ അക്കൗണ്ട് ട്വിറ്റര്‍ പുനസ്ഥാപിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍, ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍, ട്രോളുകള്‍ എന്നിങ്ങനെ വിവിധതരം ആക്രമണങ്ങള്‍ ദിനംപ്രതി നടന്നിട്ടും ട്വിറ്റര്‍ ന്യായമായ നടപടികള്‍ എടുക്കുന്നില്ലെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീകള്‍ കുറ്റപ്പെടുത്തി. ഹോളിവുഡ്‌ലെ പ്രമുഖ നടന്‍മാരും സെലിബ്രിറ്റികളും കാംപെയിന് പിന്തുണയുമായെത്തി. ഹോളിവുഡ് നടന്‍ മാര്‍ക്ക് റുഫാലോ, ജോണ്‍ കുസാക്ക്, അന പാക്വിന്‍ തുടങ്ങിയവര്‍ തങ്ങളുടെ പിന്തുണ അറിയിച്ചു. ഇതോടെ ഈ കാംപെയ്ന്‍ ട്വിറ്ററില്‍ ട്രെന്‍ഡാവുകയാണ്.