ഹെപ്പറ്റൈറ്റിസ് എ പടരുന്നു: കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ

Published: 14th October 2017 04:52 PM  |  

Last Updated: 14th October 2017 04:52 PM  |   A+A-   |  

hepatitis_aijyuiu

ലോസ്ഏഞ്ചല്‍സ്: ഹെപ്പറ്റൈറ്റിസ് എ പടരുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ വാക്‌സിന്റെ അഭാവത്തിലാണ് പുതിയ നീക്കം. രോഗബാധയെ തുടര്‍ന്ന് 18 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷമാണ് കാലിഫോര്‍ണിയയില്‍ ഹെപ്പറ്റൈറ്റിസ് എ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് 581 ആളുകളില്‍ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. ആളുകള്‍ക്ക് രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സമയമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ജര്‍ പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ തടയാനുള്ള ഏക മാര്‍ഗം വാക്‌സിനേഷനാണെന്ന് പൊതു ആരോഗ്യ ഡയറക്ടര്‍ ഡോക്ടര്‍ കരണ്‍ സ്മിത്ത് അറിയിച്ചു.

രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ മിക്കവരും ഭവനരഹിതരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ് എന്നത് പകര്‍ച്ചവ്യാധി തടയുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തയ്യാറായതെന്നും വ്യക്തമാക്കി.