ഡ്രൈവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല: യുവതി കാറിനുള്ളില്‍ വെന്തുമരിച്ചു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 15th October 2017 08:00 PM  |  

Last Updated: 15th October 2017 08:00 PM  |   A+A-   |  

harleentfdhfghf

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ ഇന്ത്യന്‍ വംശജയായ യുവതി വെന്തുമരിച്ചു. ഹര്‍ലീന്‍ ഗ്രെവാള്‍(25) എന്ന യുവതിക്കാണ് ദാരുണമായ അനുഭവമുണ്ടായത്. അപകടത്തിനു ശേഷം കാറിനുള്ളില്‍ കുടുങ്ങിയ ഹര്‍ലീനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ഡ്രൈവര്‍ ആശുപത്രിയിലേക്കു പോയതാണ് യുവതി വെന്തുമരിക്കാന്‍ ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു. ബ്രൂക്ക്‌ലിന്‍ ക്വീന്‍സ് എക്‌സ്പ്രസ് വേയില്‍ വച്ചായിരുന്നു അപകടം. 

കൊണ്‍ക്രീറ്റ് ഭിത്തിയിലിടിച്ച് അപകടത്തില്‍പെട്ട കാറിന് പെട്ടെന്ന് തന്നെ പിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ കാറില്‍നിന്ന്  ഡ്രൈവര്‍ പുറത്തെത്തുകയും ഹര്‍ലീനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ നേരെ ആശുപത്രിയിലേക്ക് പോവുകയുമായിരുന്നു. 

തീ കെടുത്തിയ ശേഷമാണ് കത്തിക്കരിഞ്ഞ കാറിനുള്ളില്‍ ഒരാള്‍കൂടി ഉണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. സംഭവസ്ഥലത്തു വച്ചു തന്നെ ഹര്‍ലീന്‍ മരിച്ചു. കൈയ്ക്കും കാലിനും പൊള്ളലേറ്റ ഡ്രൈവര്‍ മൈമോണിഡെസ് മെഡിക്കല്‍ സെന്ററിലാണ് ചികിത്സ തേടിപ്പോയത്.

സയീദ് അഹമ്മദെന്ന 23 കാരനാണ് ഹര്‍ലീന്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചത്. ഇയാളെ നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിനു മുമ്പ് മദ്യപിച്ചിരുന്നതായി വാഹനം ഓടിച്ചിരുന്നയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ രക്ത പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞിട്ടില്ല.