ചെമ്മീന്‍ കറിയും ആഢംബര മുറികളുമില്ല; സഖാക്കളെ ചെലവ് കുറയ്ക്കാന്‍ പഠിപ്പിച്ച് ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 16th October 2017 10:06 AM  |  

Last Updated: 16th October 2017 10:06 AM  |   A+A-   |  

 

തിനെട്ടാം തീയതി ആരംഭിക്കാനിരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍. പാര്‍ട്ടി കോണ്‍ഗ്രസിനെത്തുന്ന ഡെലിഗേറ്റുകള്‍ക്ക്  മുന്‍പത്തേതുപോലെ ആഢംബര ഹോട്ടല്‍ മുറികളും സൗജന്യ സൗന്ദര്യ ചികിത്സയും സൗജന്യ പഴവര്‍ഗ വിതരണമോ ഒന്നും ഉണ്ടായിരിക്കില്ല എന്നാണ് ലഭിച്ചിരിക്കുന്ന അറിയിപ്പ്. ഭക്ഷണത്തിന്റെ മെനുവില്‍ നിന്ന് വില കൂടിയ ചെമ്മീന്‍ കറി പോലുള്ള വിഭവങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. 

ഭരണത്തിലും പാര്‍ട്ടിയിലും അഴിമതിയും ധൂര്‍ത്തും കൂടുന്നുവെന്ന് പരക്കെ ആരോപണമുയരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ കര്‍ശന നിര്‍ദേശ പ്രകാരം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരില്‍ പൊതുപണം ധൂര്‍ത്തടിക്കാന്‍ സമ്മതിക്കില്ലെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. 

ധാരാളിത്തം പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ അഴിമതിക്കാരാക്കുന്നുവെന്ന് പ്രസിഡന്റ് കണ്ടെത്തിയെന്നും ചിട്ടയായ, എളിമയുള്ള പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ശക്തമായ തീരുമാനം ഉണ്ടാകുമെന്നും ചൈനീസ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.