ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കുമെന്ന് ഷി ജിന്‍പിങ്ങ് 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 18th October 2017 06:29 PM  |  

Last Updated: 18th October 2017 06:29 PM  |   A+A-   |  

 

ബെയ്ജിങ്ങ്: ചൈന ലോകത്തിന്റെ മുഖ്യധാരയിലെത്താന്‍ സമയമായി എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന മേഖലകളില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്നും,പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാഷ്ടമാക്കുമെന്ന് ജിന്‍പിങ്ങ്  പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വെല്ലുവിളി അഴിമതിയാണ്. അതിനെതിരെ ശക്തമായ് പോരാടണം. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും എന്തുവില കൊടുത്തും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കാനുള്ള മാര്‍ഗരേഖയുമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം ആരംഭിച്ചത്.  
24 ന് സമാപിക്കുന്ന സമ്മേളനത്തില്‍ പുതിയ നേതാക്കളെയും പ്രഖ്യാപിക്കുമെന്നാണ്‌സൂചന.