മോഡേണ്‍ വസ്ത്രത്തില്‍ മലാലാ യൂസഫ് സായി; അധിക്ഷേപവുമായി മതഭ്രാന്തന്മാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2017 12:07 PM  |  

Last Updated: 18th October 2017 12:07 PM  |   A+A-   |  

malala-yousafzai-nobel-

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ജീന്‍സ് ധരിച്ച് എത്തിയതിന് നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. തലയ്ക്ക് വേണ്ടിയേറ്റതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് മലാലയുടെ പുതിയ വസ്ത്രധാരണത്തെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. 

ജീന്‍സും, ഉയര്‍ന്ന ഹീലുള്ള ഷൂസും, ബോംബര്‍ ജാക്കറ്റും ധരിച്ച് നടന്നുപോകുന്ന മലാലയുടെ പുതിയ ചിത്രമായിരുന്നു സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നത്. തലയില്‍ ദുപ്പെട്ടയും ചുറ്റിയിട്ടുണ്ട്. 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സംസാരിച്ചതിന് 2012ലായിരുന്നു മലാലയെ താലിബാന്‍ ആക്രമിച്ചത്. എന്നാലിപ്പോള്‍ ട്രെഡീഷണല്‍ വസ്ത്രധാരണത്തില്‍ നിന്നും മാറിയ മലാലയുടെ നീക്കമാണ് ചിലരെ പ്രകോപിപ്പിക്കുന്നത്.