കാറ്റലോണിയയുടെ സ്വയംഭരണാവകാശം എടുത്തുകളയാന്‍ തീരുമാനിച്ച് സ്‌പെയിന്‍

സ്വയംഭരണവാകശം എടുത്തുകളായാനുള്ള ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 155 നടപ്പാക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
കാറ്റലോണിയയുടെ സ്വയംഭരണാവകാശം എടുത്തുകളയാന്‍ തീരുമാനിച്ച് സ്‌പെയിന്‍

കാറ്റലോണിയയുടെ സ്വയംഭരണാവകാശം എടുത്തുകളയാന്‍ തീരുമാനിച്ച് സ്‌പെയിന്‍. സ്വയംഭരണവാകശം എടുത്തുകളായാനുള്ള ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 155 നടപ്പാക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

തീരുമാനത്തിന് സെനറ്റ് ഉടനെ അംഗീകാരം നല്‍കും. കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുമെന്ന കാറ്റലോണിയന്‍ നേതാവിന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് സ്വയംഭരണാവകാശം എടുത്തുകളയാന്‍ സ്‌പെയിന്‍ തീരുമാനിച്ചിരിക്കുന്നത്. 

സ്വാതന്ത്ര്യം പ്രഖ്യാപിക്കണമോ എന്ന വിഷയത്തില്‍ നടന്ന ഹിതപരിശോധനയില്‍ കാറ്റലോണിയ സ്വതന്ത്രമാകണം എന്നാണ് ജനങ്ങള്‍ വിധിയെഴുതിയത്. എന്നാല്‍ അത് അംഗീകരിക്കാന്‍ സ്‌പെയിന്‍ തയ്യാറായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com