തെരഞ്ഞെടുപ്പിന് ചൂട് കൂട്ടും; റഷ്യന്‍ പ്രസിഡന്റാവാന്‍ നീല കണ്ണുകളുള്ള സുന്ദരിയും 

ഗ്ലാമര്‍താരം രംഗത്തെത്തിയതോടെ റഷ്യന്‍ തെരഞ്ഞെടുപ്പ് കൂടുതല്‍ വാര്‍ത്ത പ്രാധാന്യം നേടിയിരിക്കുകയാണ്
തെരഞ്ഞെടുപ്പിന് ചൂട് കൂട്ടും; റഷ്യന്‍ പ്രസിഡന്റാവാന്‍ നീല കണ്ണുകളുള്ള സുന്ദരിയും 

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇത്തവണ ചൂട് കൂടുമെന്നാണ് പ്രവചനം. അതിന് ഒരു കാരണമേയൊള്ളൂ...നീല കണ്ണുകളുള്ള സുന്ദരി സെനിയ സൊബ്ചക്. ജേണലിസ്റ്റും ടിവി അവതാരകയും അഭിനയത്രിയുമായ സെനിയ അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. ഗ്ലാമര്‍താരം രംഗത്തെത്തിയതോടെ റഷ്യന്‍ തെരഞ്ഞെടുപ്പ് കൂടുതല്‍ വാര്‍ത്ത പ്രാധാന്യം നേടിയിരിക്കുകയാണ്. 

റഷ്യയില്‍ വളരെ പരിചിതമായ മുഖമാണ് സെനിയയുടേത്. ടിഎന്‍ടി ചാനലില്‍ ഡോം- 2 എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയ അവര്‍ വളരെ വേഗമാണ് ജനങ്ങളെ കൈയിലെടുത്തത്. റഷ്യയുടെ രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ഗോസ്ഡിപ് വിത് സെനിയ സൊബ്ചക് എന്ന പരിപാടിക്ക് എംടിവി റഷ്യയില്‍ തുടക്കമിട്ടെങ്കിലും ഒരു എപ്പിസോഡിന് മുകളിലേക്ക് അത് കൊണ്ടുപോകാനായില്ല. എങ്ങോട്ടേക്കാണ് പുട്ടിന്‍ നമ്മെ നയിക്കുന്നത് എന്ന് പേരിട്ട ആദ്യ എപ്പിസോഡ് മതിയായിരുന്നു പരിപാടി ഇല്ലാതാകാന്‍.

റഷ്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തട്ടിപ്പു നടന്നെന്ന് ആരോപിച്ചുണ്ടായ പ്രതിഷേധറാലിയില്‍ 2011 ല്‍ അവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ രാഷ്ട്രീയ നീക്കങ്ങളൊന്നും ഇവരില്‍ നിന്നുണ്ടായില്ല. 

35 കാരിയായ സെനിയയ്ക്ക് ഇന്‍സ്്റ്റഗ്രാമില്‍ അഞ്ച് മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. ചിത്രങ്ങളിലൂടെ തന്റെ ജീവിതം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന ഇവരുടെ പ്രധാന ആയുധം സൗന്ദര്യം തന്നെയാണ്.

വയസായ രാഷ്ട്രീയക്കാരെ കണ്ട് മടുത്തു എന്നു പറഞ്ഞുകൊണ്ടാണ് സെനിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. യുവാക്കളെയാണ് സെനിയം പ്രധാനമായും ഉന്നംവെക്കുന്നതെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. എന്നാല്‍ ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം മാത്രമല്ല ശക്തമായ രാഷ്ട്രീയ പാരമ്പര്യവും സെനിയക്കുണ്ട്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ രാഷ്ട്രീയ ഗുരുവായ അനോറ്റലി സൊബ്ചകിന്റെ മകളാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com