ജപ്പാനില്‍ ഷിന്‍സോ അബേ വീണ്ടും ഭരണത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2017 08:58 PM  |  

Last Updated: 22nd October 2017 08:58 PM  |   A+A-   |  

ടോക്യോ: ജപ്പാന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ വീണ്ടും അധികാരത്തിലേക്ക് നീങ്ങുന്നതായി എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ട്. 465 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 311 സീറ്റുകള്‍ നേടി ഷിന്‍സോ അബേയുടെ കണ്‍സര്‍വേറ്റീവ് സഖ്യം ഭരണം നിലനിര്‍ത്തുമെന്ന് സ്വകാര്യ മീഡിയയായ ടിബിഎസ് പ്രവചിക്കുന്നു. അങ്ങനെയെങ്കില്‍ ദീര്‍ഘകാലം ജപ്പാന്‍ ഭരണാധികാരിയായി സേവനം അനുഷ്ഠിച്ച പ്രധാനമന്ത്രി എന്ന ഖ്യാതി ഷിന്‍സോ അബേയെ തേടി എത്തും.

പാര്‍ലമെന്റിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം അവശേഷിക്കേ ആകസ്മികമായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ വിജയം നേടുകയാണെങ്കില്‍ ഉത്തരകൊറിയ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാന്‍ ഷിന്‍സോ അബേയ്ക്ക് കരുത്തുപകരും. ഉത്തരകൊറിയയുടെ ഭീഷണി പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഷിന്‍സോ അബേ തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു.
 

TAGS
shinzo abe