'ആര്‍ത്തവ സമയത്ത് ലൈംഗീകമായി പീഡിപ്പിച്ചു': ഹാര്‍വെയ്‌ക്കെതിരേ കടുത്ത ആരോപണവുമായി മുന്‍ അസിസ്റ്റന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2017 01:19 PM  |  

Last Updated: 25th October 2017 01:19 PM  |   A+A-   |  

mimi-haleyi_

ന്യൂയോര്‍ക്: ഹാര്‍വെ വെയ്ന്‍സ്റ്റെയ്‌നിന് എതിരേയുള്ള ലൈംഗീക ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ഹോളിവുഡ് നിര്‍മാതാവിനെതിരേ കടുത്ത ആരോപണവുമായി വെയ്ന്‍സ്റ്റെയ്ന്‍ കമ്പനിയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലേയി രംഗത്ത്. ആര്‍ത്തവ സമയത്ത് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ഹലേയി പത്രസമ്മേളനത്തിലൂടെ പറഞ്ഞു. 

2006 ല്‍ വെയ്ന്‍സ്റ്റെയ്ന്‍ നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് ചെയ്‌തെന്നും ആരോപണമുണ്ട്. ആ സമയത്ത് ഹലേയിക്ക് 20 വയസ് മാത്രമാണുണ്ടായിരുന്നത്. ഹാര്‍വെ പിടിവാശിക്കാരനും ശാരീരികമായി അതിശക്തനുമായിരുന്നു. താല്‍പ്പര്യമില്ലെന്ന് പറഞ്ഞിട്ടും അത് മുഖവിലക്കെടുക്കാതെയാണ് തന്നെ ബലം പ്രയോഗിച്ച് പീഡനത്തിന് ഇരയാക്കിയതെന്നും അവര്‍ വ്യക്തമാക്കി. 

പ്രമുഖ ഹോളിവുഡ് നിര്‍മാതാവിനെതിരേ ഇതിനോടകം നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഹാര്‍ലെ ആരോപണങ്ങള്‍ തള്ളി. അനുവാദമില്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം.