ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്ന് പരാതി: ക്രിസ് ഗെയ്ല്‍ കുരുക്കില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2017 03:54 PM  |  

Last Updated: 25th October 2017 04:22 PM  |   A+A-   |  

സിഡ്‌നി: ക്രിസ് ഗയ്‌ലിനെതിരെ ഗുരുതര ആരോപണവുമായി മസാജ് തെറാപ്പിസ്റ്റ്  ലിനെ റസല്‍ രംഗത്ത്. ക്രിസ് ഗെയ്ല്‍ തന്നെ ജനനേന്ദ്രിയം കാണിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. 2015 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസ് ഡ്രസിംഗ റൂമിലായിരുന്നു സംഭവം നടന്നത്.

ക്രിസ് ഗെയ്‌ലിന്റെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് കണ്ണ് മൂടി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും തുടര്‍ന്ന് രണ്ടുമണിക്കൂറിലധികം നേരം കരച്ചിലടക്കാന്‍ ആയില്ലെന്നും പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കി. തലേദിവസം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരമായ സ്മിത്തില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടായതായും ലിനെ റസല്‍ പറയുന്നു.സെക്‌സി എന്ന ടെക്സ്റ്റ് മേസേജാണ് തനിക്ക് അയച്ചത്.

റസല്‍ ഡ്രസിംഗ് റൂമിലെത്തിയപ്പോള്‍ എന്താണ് നോക്കുന്നതെന്നായിരുന്നു ഗെയ്‌ലിന്റെ ചോദ്യം. ടവല്‍ എന്ന് മറുപടിക്ക് പിന്നാലെയായിരുന്നു ഇതാണോ  നിങ്ങള്‍ അന്വേഷിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചാണ് ടവല്‍ മാറ്റി റസലിനെ ഗെയ്ല്‍ ജനനേന്ദ്രിയം കാണിച്ചത്. ജനനേന്ദ്രിയത്തിന്റെ മുക്കാല്‍ ഭാഗം വരെ കാണിച്ചപ്പോള്‍ അവിടെ നിന്നും ഓടിപോരുകയായിരുന്നു. പിന്നിട് ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഗയ്‌ലിന്റെ പെരുമാറ്റം ഭയാനകമായിരുന്നെന്നും കുട്ടികളെ പോലെ അനിയന്ത്രിതമായി കരഞ്ഞെന്നും റസല്‍ കോടതിയില്‍ പറഞ്ഞു. 

ദീര്‍ഘനാളായി ടീമിനെ സേവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ടീമംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തനം തന്നെ വല്ലാതെ വേദനിപ്പിച്ചതായും റസല്‍ പറയുന്നു. ഫെയര്‍ ഫാക്‌സ് മീഡിയെയ്ക്കിതെയുള്ള ഗെയ്‌ലിന്റെ അപകീര്‍ത്തി കേസില്‍ റസലാണ് മുഖ്യസാക്ഷി. കോടതിയില്‍ നടന്ന വിസ്താരത്തിനിടയില്‍ ആയിരുന്നു റസലിന്റെ മൊഴി. കേസില്‍ വാദം പത്തുദിവസം തുടരും.