'ഇങ്ങനെ ഒരു യാത്ര സ്വപ്നങ്ങളില്‍ മാത്രം'; ഒരു വിമാനത്തില്‍ ഒറ്റയ്ക്ക് പറന്ന് സ്കോട്ലന്ഡ് സ്വദേശി
By സമകാലിക മലയാളം ഡെസ്ക് | Published: 26th October 2017 05:35 PM |
Last Updated: 26th October 2017 05:35 PM | A+A A- |

കൊലപാതക നോവല്‍ ഏഴുതുന്നതിന് വേണ്ടിയാണ് ഗ്ലാസ്കോയില്‍ നിന്ന് ഗ്രീസിലെ ഏറ്റവും വലിയ ദ്വീപായ ക്രെറ്റെയിലേക്ക് സ്കോട്ലന്ഡ് സ്വദേശിയായ കാരണ് ഗ്രീവ് പ്ലെയ്നില്‍ കയറിയത്. എന്നാല്‍ യാത്ര ആരംഭിക്കുമ്പോള്‍ ഒരിക്കലും കാരണ് അറിഞ്ഞിരുന്നില്ല ഇത് തന്റെ ജീവിത്തിലെ ഏറ്റവും മനോഹരമായ യാത്രയാകുമെന്ന്. 189 സീറ്റുകളുള്ള വിമാനം പറന്നത് കാരണ് ഗ്രീവിന് വേണ്ടി മാത്രമായിരുന്നു. എന്തായാലും ഒറ്റക്ക് പറക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ 57 കാരി.
46 യൂറോ മുടക്കിയാണ് കാരണ് ഒരു ഫ്ളൈറ്റ് സ്വന്തമാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന രണ്ട് യാത്രക്കാര്‍ അവസാന നിമിഷം യാത്ര പിന്‍വലിച്ചതാണ് ഇവര്‍ക്ക് മികച്ച യാത്ര അനുഭവം സമ്മാനിച്ചത്. എന്തായാലും 4.5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര ഇവര്‍ പൂര്‍ണമായി ആസ്വദിച്ചു. വിഐപി സേവനമാണ് തങ്ങളുടെ ഏക യാത്രക്കാരിക്ക് വേണ്ടി വിമാനത്തിലെ ജീവനക്കാര്‍ ഒരുക്കിയത്.
@jet2tweets Amazing flight Glasgow to Heraklion yesterday I was the only passenger. Captain Laura and crew amazing, felt like a VIP all day! pic.twitter.com/q4CEkTf7Az
— Karon Grieve (@KaronGrieve) October 23, 2017
യാത്രയ്ക്കിടെ കാണുന്ന മനോഹരമായ സ്ഥലങ്ങളെ കാരണിനെ വിളിച്ച് കാണിക്കാനും വിമാനത്തിലെ ജീവനക്കാര്‍ മറന്നില്ല. അവരുടെ അടുത്ത് വന്നിരുന്ന സംസാരിച്ച് എല്ലാ രീതിയിലും അവരെ സന്തോഷിപ്പിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ക്കായി. അടുത്ത മാസം അവസാനം വരെ ക്രെറ്റെയില്‍ താമസിച്ച് നോവല്‍ പൂര്‍ത്തിയാക്കാനാണ് ഗ്രീവിന്റെ പദ്ധതി. എന്നാല്‍ വീട്ടിലേക്കുള്ള മടക്കയാത്ര എന്തായാലും ഒറ്റക്കാവില്ലെന്നാണ് എജെസി ഡോട്ട് നെറ്റ് പറയുന്നത്. സാധാരണ 95 -100 ശതമാനം യാത്രക്കാരുമായാണ് വിമാനം പറക്കാറ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ യാത്രക്കാര്‍ വരുന്നത് വിരളമായാണെന്നും വിമാനകമ്പനി വ്യക്തമാക്കി.