റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ വന്ധ്യംകരിക്കുമെന്ന് ബംഗ്ലാദേശ്

Published: 28th October 2017 05:49 PM  |  

Last Updated: 28th October 2017 07:48 PM  |   A+A-   |  

myanmarkopipi

ധാക്ക: റോഹിന്‍ഗ്യഅഭയാര്‍ത്ഥി ക്യാമ്പുകളില്‍ വന്ധ്യംകരണം നടപ്പാക്കുമെന്ന് ബംഗ്ലാദേശ്. പത്തു ലക്ഷത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ തലചായ്ക്കാന്‍ ഒരിടത്തിനായി കഷ്ടപ്പെടുന്ന ബംഗ്ലാദേശിലാണ് വന്ധ്യംകരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആവശ്യത്തിനു ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ പോലുമില്ലാതെ ദുരിതപൂര്‍ണമായ ജീവിതമാണ് റോഹിന്‍ഗ്യകള്‍ നേരിടുന്നുന്നത്. ഇവര്‍ക്കിടയിലാണ് അടിയന്തിര സഹായം എന്ന വ്യാജേന സര്‍ക്കാര്‍ വന്ധ്യംകരണം നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

ജനന നിയന്ത്രണ പരിപാടികള്‍ ഫലപ്രദമാവാതിരുന്നതിനെ തുടര്‍ന്നാണ് നീക്കമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും വന്ധ്യംകരിക്കണമെന്ന് കുടുംബാസൂത്രണ അധികൃതര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

ജനന നിയന്ത്രണത്തിനെന്ന പേരില്‍ നല്‍കുന്ന മരുന്നുകളിലൂടെ തങ്ങളുടെ കുട്ടികളെ അപായപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ എന്ന ഭയം റോഹിന്‍ഗ്യകള്‍ക്കിടയിലുണ്ട്. അതു മൂലമാണ് ഇവര്‍ ഇത്തരം പദ്ധതികളോട് സഹകരിക്കാതിരുന്നതെന്ന് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. മ്യാന്മര്‍ ബംഗ്ലാദേശ് സര്‍ക്കാരുകള്‍ ജനന നിയന്ത്രണ പരിപാടികള്‍ നടപ്പാക്കിയപ്പോഴും റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ സഹകരിച്ചിരുന്നില്ല.