പാക്കിസ്ഥാനിലെ തക്കാളി വില കിലോയ്ക്ക് മൂന്നൂറ്; അതിനും ഇന്ത്യയെ പഴി പറഞ്ഞ പാക് മന്ത്രിയെ വിമര്‍ശിച്ച് പാക് ദിനപത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2017 08:20 AM  |  

Last Updated: 28th October 2017 08:20 AM  |   A+A-   |  

634433-tomato-proces

ന്യൂഡല്‍ഹി: കിലോയ്ക്ക് മൂന്നൂറ് രൂപയ്ക്ക് മുകളിലാണ് ലാഹോറിലേയും മറ്റ് പ്രദേശങ്ങളിലേയും തക്കാളി വില. പക്ഷേ തക്കാളി വില ആകാശം മുട്ടുമ്പോഴും അതിന് കാരണമായി ഇന്ത്യയെ പഴി പറയുകയാണ് പാക് മന്ത്രി ഉള്‍പ്പെടെയുള്ളവരെന്നാണ് ഡോണ്‍ ദിനപത്രം കുറ്റപ്പെടുത്തുന്നത്. 

ഇന്ത്യയില്‍ നിന്നും തക്കാളി ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്ന ലോബിയാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും തക്കാളി ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പാക് മന്ത്രി പറയുന്നതിനെ ഡൗണ്‍ വിമര്‍ശിക്കുന്നു. ദേശീയവാദം ഉയര്‍ത്തിപ്പിടിക്കുന്ന ഇവര്‍ ജനത്തിന്റെ ക്ഷേമത്തെ കുറിച്ച് ആകുലപ്പെടുന്നില്ലെന്ന് ഡോണ്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. 

ലാഹോറില്‍ 300 രൂപയ്ക്ക് തക്കാളി വില്‍ക്കുമ്പോള്‍ അവിടെ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള അമൃത്സറില്‍ കിലോയ്ക്ക് 40 രൂപയാണ് തക്കാളിക്ക് വില. ദേശീയത ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ വ്യാപാര വിരുദ്ധ സമീപനം സ്വീകരിക്കുന്നത്. ഇതിലൂടെ നിരവധി ജനങ്ങളുടെ ബഡ്ജറ്റാണ് താളം തെറ്റിയത്. ഉപഭേക്താക്കളെ മറന്ന്, ആഭ്യന്തര ഉദ്പാദനത്തിന് പ്രാധാന്യം നല്‍കാനാണ് പാക് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് സര്‍ക്കാരിനെ അധികാരപ്പെടുത്തിയിരിക്കുന്നതെന്നും പാക് പത്രം ചൂണ്ടിക്കാണിക്കുന്നു.