നാലുവയസുകാരനായ ബ്രീട്ടിഷ് രാജകുമാരനും ഐഎസ് ഹിറ്റ്‌ലിസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2017 03:10 PM  |  

Last Updated: 29th October 2017 03:10 PM  |   A+A-   |  

 

ലണ്ടന്‍: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഹിറ്റ്‌ലിസ്റ്റില്‍ നാലുവയസുകാരനായ ബ്രീട്ടീഷ് രാജകുമാരനും. പ്രിന്‍സ് വില്യമിന്റെയും കേറ്റ് മിഡില്‍ ടണിന്റെയും മകനായ നാലുവയസുകാരന്‍ ജോര്‍ജ്ജിനെ വധിക്കുമെന്ന ഭീഷണിയാണ് പുറത്ത് വന്നത്. യുകെ മീഡിയയാണ് വാര്‍ത്ത പുറത്തുവിട്ടത്. 

സമൂഹമാധ്യമങ്ങളിലുടെയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. കഴിഞ്ഞ മാസമാണ് നാലുവയസുകാരനായ ജോര്‍ജ്ജ് സ്‌കൂളില്‍ പോയി തുടങ്ങിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കുട്ടിയുടെ സുരക്ഷാ സംവിധാനം ബ്രീട്ടീഷ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വാര്‍ത്തയെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. 

ടെലഗ്രാമിലുടെയാണ് ഭീഷണി  സന്ദേശം പുറത്തുവന്നത്. അയക്കുന്ന ആളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയില്ലെന്നതുകൊണ്ടാണ് ഐസ് ടെലഗ്രാമിലൂടെ ഭിഷണിപ്പെടുത്തിയത്. പ്രതികാരം ചെയ്യുമെന്ന സൂചനയിലാണ് സന്ദേശം. അറബ് ഭാഷയിലായിരുന്നു ഭീഷണി.