ഉത്തരകൊറിയയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനിടെ അപകടം: 200 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2017 05:08 PM  |  

Last Updated: 31st October 2017 05:13 PM  |   A+A-   |  

 

ഹൈഡ്രജന്‍ ബോംബ് പരീക്ഷമം നടത്തുന്നതിനിടയില്‍ ടണലുകള്‍ തകര്‍ന്നുവീണ് ഉത്തരകൊറിയയില്‍ 200പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് അപകടം നടന്നത്. ലോകത്തെ ഏറ്റവും അപകടകാരിയായ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച സെപ്റ്റംബര്‍ മൂന്നിനാണ് ദുരന്തം നടന്നത്. ഇത് ഉത്തരകൊറിയയുടെ ആറാമതത്തെ ന്യൂക്ലിയര്‍ ബോംബ് പരീക്ഷണമായിരുന്നു. 

രാജ്യത്തിന്റെ നോര്‍ത്ത് ഈസ്റ്റ് ഭാഗത്താണ് അപകടം നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. 

ആദ്യ അപകടത്തില്‍ നൂറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്നും തുടര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ അടുത്ത ടണല്‍ തകര്‍ന്നുവീണ് നൂറുപേര്‍ കൂടി മരിച്ചുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയ തുടര്‍ച്ചായായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത്. അമേരിക്കയെ ഒറ്റയടിക്ക് തകര്‍ക്കാന്‍ കഴിയുന്ന ആണവായുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞിരുന്നു. ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ പലതവണ മുന്നറിയുപ്പമായി രംഗത്തെത്തിയെങ്കിലും അതെല്ലാം വകവെയ്ക്കാതെയാണ് ഉത്തരകൊറിയ ആണവായുധങ്ങള്‍ പരീക്ഷിക്കുന്നത്.