ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് ഇനി തടവറ; കടുത്ത ശിക്ഷയ്ക്ക് ഒരുങ്ങി ചൈന

ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന ബില്ല് ചൈനീസ് നിയമനിര്‍മ്മാണ സഭയുടെ പരിഗണനയില്‍
 ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് ഇനി തടവറ; കടുത്ത ശിക്ഷയ്ക്ക് ഒരുങ്ങി ചൈന

ബീജിംഗ്: ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ചൈനീസ് സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന ബില്ല് ചൈനീസ് നിയമനിര്‍മ്മാണ സഭയുടെ പരിഗണനയിലാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തേക്ക് വീണ്ടും ഷിജിന്‍പിംഗ് തെരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തിന്റെ ദേശീയ വികാരം ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ ബില്ല് ചൈനീസ് സര്‍ക്കാര്‍ പരിഗണിക്കുന്നതായുളള റിപ്പോര്‍ട്ട് പുറത്തുവന്നത്.

ആഗസ്റ്റില്‍ തയ്യാറാക്കിയ യഥാര്‍ത്ഥ കരടു ബില്ലില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് 15 ദിവസത്തെ ജയില്‍വാസമാണ് വ്യവസ്ഥ ചെയ്യുന്നത്.  ദേശീയ ഗാനത്തിലെ വാക്കുകള്‍ തെറ്റായി ഉച്ചരിക്കുന്നത് ഉള്‍പ്പെടെയുളള ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന വിധമാണ് കരടിന് രൂപം നല്‍കിയത്. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനം, അവാര്‍ഡ്ദാന ചടങ്ങ്, പതാക ഉയര്‍ത്തല്‍ അടക്കമുളള സുപ്രധാന പരിപാടികളില്‍ ദേശീയ ഗാനം ഉള്‍പ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു.എന്നാല്‍ ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്കുളള തടവ് ശിക്ഷ മൂന്ന് വര്‍ഷമായി ഭേദഗതി വരുത്തിയുളള പുതുക്കിയ ബില്ല് ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃപദവിയില്‍ വീണ്ടും അവരോധിക്കപ്പെട്ടതിന് പിന്നാലെ ഷിജിന്‍പിംഗ് നടത്തിയ പ്രസംഗത്തില്‍ ഉടനീളം ചൈനയെ ശക്തമായ രാജ്യമാക്കി മാറ്റുക എന്ന സ്വപ്‌നമാണ് ഇടംപിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com