അമേരിക്ക തുനിഞ്ഞിറങ്ങിയാല്‍ ഉത്തരകൊറിയക്കാര്‍ക്ക് സങ്കടത്തിന്റെ ദിവസങ്ങളായിരിക്കും: ട്രംപ്

ഉത്തരകൊറിയക്കെതിരെ സൈനിക നപടി സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അമേരിക്ക തുനിഞ്ഞിറങ്ങിയാല്‍ ഉത്തരകൊറിയക്കാര്‍ക്ക് സങ്കടത്തിന്റെ ദിവസങ്ങളായിരിക്കും: ട്രംപ്

വാഷിങ്ടണ്‍: നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ഉത്തരകൊറിയക്കെതിരെ സൈനിക നപടി സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക സൈനിക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ ഉത്തരകൊറിയക്കാര്‍ക്ക് അത് ദുഃഖകരമായ ദിവസങ്ങളാരിക്കുമെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയ വളരെ മോശമായാണ് പെരുമാറുന്നതെന്നും അത് അവസാനിപ്പിക്കാന്‍ സമയമായെന്നും കൂട്ടിച്ചേര്‍ത്ത ട്രംപ് യുദ്ധ സാധ്യത തള്ളിക്കളഞ്ഞതുമില്ല. 

ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോരും ശക്തി പ്രദര്‍ശനവും തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച ഉത്തരകൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണ വിജയം അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. ഉത്തരകൊറിയക്കെതിരെ കര്‍ശന ഉപരോധം ഏര്‍പ്പെടുത്താനുള്ള കരട് പ്രമേയം അമേരിക്ക കഴിഞ്ഞദിവസം യു എന്‍ രക്ഷാസമിതി അംഗങ്ങള്‍ക്ക് കൈമാറിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com