ഫാ.ടോം ഉഴന്നാലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് വത്തിക്കാന്‍ 

ഒമാന്‍  ഭരണാധികരാകള്‍ക്കും മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദിയെന്ന് വത്തിക്കാന്‍
ഫാ.ടോം ഉഴന്നാലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് വത്തിക്കാന്‍ 

വത്തിക്കാന്‍: യെമനില്‍ ഐഎസ് തീവ്രവാദികളുടെ തടങ്കലില്‍ നിന്നും മോചിതനായ ഫാ.ടോം ഉഴന്നാലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് വത്തിക്കാന്‍.ഒമാന്‍  ഭരണാധികരാകള്‍ക്കും മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദിയെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

അതേസമയം മോചിതനായ ടോം  റോമിലെത്തി.  സെലേഷ്യന്‍ സഭയുടെ ആസ്ഥാനത്താണ് ടോം ഇപ്പോള്‍ ഉള്ളത്.മസ്‌കറ്റില്‍ നിന്നാണ് ടോം റോമിലെത്തിയത്. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഒരു കോടി ഡോളര്‍ മോചനദ്രവ്യമായി നല്‍കിയെന്നും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ഇന്ത്യന്‍ സമയം ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉഴന്നല്‍ ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായത്. 

ഒമാന്‍ സര്‍ക്കാരിന്റെ സജീവമായ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. പരാമ്പരഗത യെമന്‍ വസ്ത്രം ധരിച്ചാണ് അദ്ദേഹം മസ്‌കറ്റില്‍ വന്നിറങ്ങിയത്. തുടര്‍ന്ന അദ്ദേഹത്തെ അടിയന്തിര വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.

മദര്‍ തെരേസ രൂപംകൊടുത്ത (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറ് യെമന്‍കാര്‍ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടന്നുവരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com