ഞങ്ങള്‍ തീവ്രവാദികളല്ല; അല്‍ ഖ്വയ്ദയുടെ സഹായം വേണ്ട: റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി

തങ്ങള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമില്ലെന്ന് മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കായി പോരാടുന്ന അര്‍കന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി
ഞങ്ങള്‍ തീവ്രവാദികളല്ല; അല്‍ ഖ്വയ്ദയുടെ സഹായം വേണ്ട: റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി

യാങ്കോണ്‍: തങ്ങള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമില്ലെന്ന് മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കായി പോരാടുന്ന അര്‍കന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി (എ.ആര്‍.എസ.എ). റോഹിങ്ക്യകള്‍ക്കെതിരെ മ്യാന്‍മര്‍ നടത്തുന്ന നരഹത്യക്ക് പകരംവീട്ടുമെന്ന് അല്‍ ഖ്വയ്ദ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് എ.ആര്‍.എസ.്എ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

മ്യാന്‍മറില്‍ അടിച്ചമര്‍ത്തപ്പെടുന്ന റോഹിങ്ക്യന്‍ മുസ്‌ലിമുകള്‍ക്കായി പ്രതിരോധം തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഐ.എസ്,അല്‍ ഖ്വയ്ദ തുടങ്ങിയ സംഘടനകള്‍ റാഖീനില്‍ ഇടപെടുന്നതിനെ സ്വാഗതം ചെയ്യില്ല. എ.ആര്‍.എസ്.എ വ്യക്തമാക്കി. 

ആഗസ്റ്റ് 25ന് സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെ എ.ആര്‍.എസ.്എ ആക്രമണം നടത്തിയതാണ് പ്രശ്‌നങ്ങള്‍ വീണ്ടും വഷളാക്കിയത്. സുരക്ഷാ സേന റാഖീനില്‍ റോഹീങ്ക്യകള്‍ക്കെതിരെ കൂട്ട നരഹത്യ നടത്തുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് സഹായം നല്‍കാന്‍ എ.ആര്‍.എസ.്എ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഭരണകൂടം അത് അംഗീകരിച്ചിട്ടില്ല. തീവ്രവാദികള്‍ക്ക് നേരെ ഒരു ഒത്തുതീര്‍പ്പിനുമില്ല എന്നാണ് മ്യാന്‍മര്‍ ഭരണകൂടം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com