റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ ചുട്ടുകരിച്ച് മ്യാന്‍മര്‍ സൈന്യം

ഭൂമി റോഹിങ്ക്യകള്‍ക്ക് താമസ യോഗ്യമല്ലാതാക്കി തീര്‍ക്കുക എന്നതാണ് സൈന്യത്തിന്റെ ലക്ഷ്യം
റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ ചുട്ടുകരിച്ച് മ്യാന്‍മര്‍ സൈന്യം

യാങ്കോണ്‍: റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ ഏറ്റവും കൂടുതലുള്ള റാഖീന്‍ സംസ്ഥാനത്തെ ഗ്രാമങ്ങള്‍ ചുട്ടുകരിച്ച് മ്യാന്‍മര്‍ സൈന്യം. ഭൂമി റോഹിങ്ക്യകള്‍ക്ക് താമസ യോഗ്യമല്ലാതാക്കി തീര്‍ക്കുക എന്നതാണ് സൈന്യത്തിന്റെ ലക്ഷ്യം. കാടുകളും വയലുകളും ചുട്ടുകരിച്ചു. റോഹിങ്ക്യകള്‍ താമസിച്ചിരുന്ന ഗ്രാമങ്ങളെല്ലാം കൂട്ടത്തോടെ തീയിട്ട് നശിപ്പിച്ചു. ആംനസ്റ്റി ഇന്റര്‍നാഷ്ണലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

370,000 പേരാണ് ഇവിടെ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുള്ളത്. ആര്‍കന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി ആഗസ്റ്റ് 25ന് മ്യാന്‍മര്‍ സൈന്യവുമായി പരസ്യ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷമാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. എന്നാല്‍ ഗ്രാമീണര്‍ കൂട്ട പലായനം ചെയ്യേണ്ടി വന്നതോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാല്‍വേഷേന്‍ ആര്‍മി സംയമനം പാലിക്കണമെന്നും പരിക്ക് പറ്റിയവര്‍ക്ക് സഹായം നല്‍കാന്‍ അവസരം നല്‍കണമെന്നും മ്യാന്‍മര്‍ സൈന്യത്തിനോട് ആവശ്യപ്പെട്ടിരുന്നു.

 എന്നാല്‍ ഇത് മ്യാന്‍മര്‍ സൈന്യം മുഖവിലയ്‌ക്കെടുത്തില്ല. തീവ്രവാദികളോട് സന്ധിചെയ്യില്ലായെന്ന് ആങ് സാങ് സൂചിയുടെ വക്താവ്  ട്വീറ്റ് ചെയ്തതോടെ സൈന്യത്തിന്റെ കൂട്ട കുരുതി അവസാനിപ്പിക്കാന്‍ ഭരണകൂടത്തിന് താത്പര്യമില്ലായെന്ന് തെളിഞ്ഞിരിക്കുകയാണ് എന്ന് യുഎന്‍ കുറ്റപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com