ജര്‍മനിയില്‍ നാലാം തവണയും അധികാരത്തിലെത്തി അംഗല മെര്‍ക്കല്‍; ആര് ഭരിച്ചാലും ഞങ്ങള്‍ വേട്ടയാടുമെന്ന് 'പുത്തന്‍ നാസികള്‍'

പുത്തന്‍ നാസികളെന്നറിയപ്പെടുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടി എഎസ്ഡിയും സഭയിലെത്തി
ജര്‍മനിയില്‍ നാലാം തവണയും അധികാരത്തിലെത്തി അംഗല മെര്‍ക്കല്‍; ആര് ഭരിച്ചാലും ഞങ്ങള്‍ വേട്ടയാടുമെന്ന് 'പുത്തന്‍ നാസികള്‍'

ബെര്‍ലിന്‍: ജര്‍മനിയില്‍ വീണ്ടും അധികാരത്തിലെത്തി അംഗല മെര്‍ക്കല്‍. ഇത് നാലാം തവണമയാണ് മെര്‍ക്കല്‍ അധികാരത്തിലെത്തുന്നത്. മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 32.5 ശതമാനം വോട്ടുകള്‍ നേടിയാണ് ഭരണത്തിലെത്തിയത്. പ്രധാന എതിരാളിയായ മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയ്ക്ക് 20 ശതമാനം വോട്ട് നേടാനെ സാധിച്ചുള്ളു.

പുത്തന്‍ നാസികളെന്നറിയപ്പെടുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടി എഎഫ്ഡിയും സഭയിലെത്തി. ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായിട്ടാണ് എഎഫ്ഡിയുടെ സഭയിലേക്കുള്ള വരവ്.ആറ് പതിറ്റാണ്ടിന് ശേഷമാണ് ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടി ജര്‍മന്‍ സഭയിലെത്തുന്നത്. 

ആര് അധികാരത്തിലെത്തിയാലും തങ്ങള്‍ വേട്ടയാടുമെന്ന പ്രഖ്യാപനവുമായി എഎഫ്ഡി രംഗത്തെത്തി കഴിഞ്ഞു. വരാനിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ കാലമാണെന്ന് എഎഫ്ഡി പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com